ദോഹ: 2022 ലോകകപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന സ്റ്റേഡിയം, അടിസ്ഥാന സൗകര്യങ്ങളുടെ നിർമ്മാണ പ്രവർത്തനങ്ങളിലേർപ്പെട്ടിരിക്കുന്ന തൊഴിലാളികളുടെ ക്ഷേമത്തിലെ തുടർച്ചയായ പുരോഗതിയിൽ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസിക്ക് ജർമൻ യൂണിയൻ ഐ.ജി ബോവിെൻറ പ്രശംസ. ബെർലിനിൽ സമാപിച്ച ബി.ഡബ്ല്യൂ.ഐ സമ്മേളനത്തോടനുബന്ധിച്ച് സുപ്രീം കമ്മിറ്റി വെബ്സൈറ്റിന് നൽകിയ പ്രസ്താവനയിലാണ് ജർമൻ യൂണിയൻറ പ്രശംസ. തുറന്ന സദസ്സിൽ തൊഴിലാളികളുടെ ക്ഷേമം ചർച്ച ചെയ്യാൻ താൽപര്യം കാണിച്ച സുപ്രീം കമ്മിറ്റിയുടെ സന്നദ്ധതക്കും കിട്ടി കൈയടി.
ലോകകപ്പുമായി ബന്ധപ്പെട്ട് വിവിധ ജോലികളിലേർപ്പെടുന്ന തൊഴിലാളികളുടെ ക്ഷേമത്തെ സംബന്ധിച്ച് സുപ്രീം കമ്മിറ്റി സെക്രട്ടറി ജനറൽ ഹസൻ അൽ തവാദിയുടെ മുഖ്യ പ്രസംഗം പല സെഷനുകളിലും ചർച്ചക്കെടുത്തു. പരിചയസമ്പത്തുകളും അനുഭവങ്ങളും പരസ്പരം പങ്ക് വെക്കുന്നതിനുള്ള സുവർണാവസരമായിരുന്നു സമ്മേളനമെന്ന് ഐ.ജി ബോ ഉദ്യോഗസ്ഥൻ ഫ്രിറ്റ്സ് ഹൈൽ പറഞ്ഞു.
സുപ്രീം കമ്മിറ്റിയും ജർമ്മൻ യൂണിയൻ ഐ.ജി ബോവും തമ്മിലുള്ള സഹകരണം പുതിയ തലങ്ങളിലേക്ക് പ്രവേശിച്ചുവെന്നും ആരോഗ്യകരമായ ഫലമാണ് ലഭിക്കുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
കുറഞ്ഞ കാലത്തിനുള്ളിൽ കൂടുതൽ ചെയ്യാൻ ഞങ്ങൾക്കായെന്നും സുപ്രീം കമ്മിറ്റിയുമായി ചേർന്നുള്ള നിർമ്മാണ സ്ഥലങ്ങളുടെ പരിശോധനകൾ മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ടെന്നും ഫ്രിറ്റ്സ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.