റാസ് ഗ്യാസ് ഫ്രാന്‍സ് ഇ.ഡി.എഫിലേക്ക്  ആദ്യ പ്രകൃതി വാതക കാര്‍ഗോ അയച്ചു

ദോഹ: ഫ്രാന്‍സിലെ ഡന്‍ഗര്‍ക് എല്‍.എന്‍.ജി റിഗാസിഫിക്കേഷന്‍ ടെര്‍മിനലിലേക്ക് റാസ് ഗ്യാസ് കമ്പനി ലിമിറ്റഡ്(റാസ് ഗ്യാസ്) തങ്ങളുടെ ആദ്യ പ്രകൃതി വാതക കാര്‍ഗോ അയച്ചു. 
2016 ജൂണില്‍ റാസ് ലഫാന്‍ ലിക്വിഫിഡ് നാചുറല്‍ ഗ്യാസ് കമ്പനിയും ഇ.ഡി.എഫും തമ്മില്‍ ഒപ്പുവെച്ച കരാറിന്‍െറ അടിസ്ഥാനത്തിലാണിത്. ജനുവരി 23ന് റാസ് ഗ്യാസിന്‍െറ എല്‍.എന്‍.ജി ടാങ്കര്‍ മുര്‍വാബ് ആണ് വാതകം വിട്ട് കൊടുത്തത്. ജനുവരി ഒന്നിന് ഡന്‍ഗര്‍ക് എല്‍.എന്‍.ജി റിഗാസിഫിക്കേഷന്‍ ടെര്‍മിനലിന്‍െറ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതിന് പിന്നാലെയാണ് റാസ് ഗ്യാസിന്‍െറ പ്രകൃതി വാതക കയറ്റുമതി. ഇ.ഡി.എഫുമായി ആദ്യ പ്രകൃതി വാതക കാര്‍ഗോ ആരംഭിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നുവെന്നും റാസ് ഗ്യാസിന്‍െറ പ്രയാണത്തില്‍ ഇത് പുതിയ നാഴിക്കക്കല്ലാണെന്നും ഖത്തറും ഫ്രാന്‍സും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്നതില്‍ ഇത് വലിയ പങ്ക് വഹിക്കുമെന്നും റാസ് ഗ്യാസ് ചീഫ് എക്സിക്യൂട്ടിവ് ഓഫീസര്‍ ഹമദ് മുബാറക് അല്‍ മുഹന്നദി പറഞ്ഞു. ഇ.ഡി.എഫുമായി റാസ് ഗ്യാസിന് ദീര്‍ഘകാലത്തെ കരാറാണ് നിലവിലുള്ളതെന്നും ഇ.ഡി.എഫ് ഗ്രൂപ്പിന്‍െറ ദീര്‍ഘകാല പങ്കാളിയാണ് റാസ് ഗ്യാസെന്നും വിജയകരമായ ദൗത്യം ആരംഭിക്കാനായതില്‍ സന്തോഷിക്കുന്നുവെന്നും ഇ.ഡി.എഫ് ഗ്രൂപ്പ് എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്‍റ് മാര്‍ക് ബെനയൂന്‍ പറഞ്ഞു. 
കരാര്‍ പ്രകാരം വര്‍ഷത്തില്‍ രണ്ട് മില്യന്‍ ടണ്‍ പ്രകൃതി വാതകമാണ് ഡന്‍ഗര്‍ക്ക് ടെര്‍മിനലിലേക്ക് റാസ് ഗ്യാസ് അയക്കുക.  

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.