ദോഹ: ഫിഫ ലോകകപ്പിന്‍െറ സുരക്ഷിതമായ നടത്തിപ്പിനായുള്ള ആസൂത്രണ പരിപാടികള്‍ ഖത്തറില്‍ ആരംഭിച്ചതായി ഇന്‍റര്‍പോള്‍ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ടിം മോറിസ്. സുപ്രീം കമ്മിറ്റിയുടെ സെക്രട്ടറി ജനറല്‍ ഹസന്‍ അല്‍ തവാദിയുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും ഇന്‍റര്‍പോളിന്‍്റെ പ്രോജക്ട് സ്റ്റേഡിയയെ സംബന്ധിച്ച് അദ്ദേഹം ചര്‍ച്ച നടത്തി. ഈ വര്‍ഷം ഏപ്രില്‍ മാസത്തില്‍ പ്രോജക്ട് സ്റ്റേഡിയയുടെ ആദ്യ അന്താരാഷ്ട്ര മേജര്‍ ഇവന്‍റായ സെക്യൂറിറ്റി കോണ്‍ഫറന്‍സ് ദോഹയില്‍ നടക്കും. ലോകകപ്പ് മുതലായ ആഗോള പരിപാടികള്‍ക്കായി ഉദ്യോഗസ്ഥരെ സജ്ജരാക്കുകയാണ് ഇന്‍റര്‍പോളിന്‍െറ പ്രോജക്ട് സ്റ്റേഡിയയുടെ ഉദ്ദേശ്യം. 2022ല്‍ ലോകം എങ്ങനെയായിരിക്കുമെന്ന് സങ്കല്‍പ്പിക്കാന്‍ ശ്രമിക്കുന്നതാണ് സുരക്ഷാ വെല്ലുവിളികളില്‍ ഏറ്റവും പ്രധാനം. ഇന്നത്തെ സാഹചര്യങ്ങള്‍ നമുക്ക് അറിയാന്‍ സാധിക്കും. എന്നാല്‍ അഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറം എന്തെന്നത് ഇന്ന് ഊഹിക്കാന്‍ വളരെ ബുദ്ധിമുട്ടാണ്. എന്നാല്‍ അത്തരം വെല്ലുവിളികള്‍ നേരിടാന്‍ പ്രാപ്തരായ സംഘങ്ങള്‍ ഇവിടെ തയ്യാറായിക്കൊണ്ടിരിക്കുകയാണെന്ന കാര്യത്തില്‍ തനിക്ക് ആതമവിശ്വാസമുണ്ടെന്നും മോറിസ് പറഞ്ഞു. സുപ്രീം കമ്മിറ്റിയുമായി ചര്‍ച്ച നടത്തിയതോടെ ടൂര്‍ണമെന്‍റിനെ കുറിച്ച് മാത്രമല്ല, അതിന്‍െറ നടത്തിപ്പിനായുള്ള എല്ലാ പദ്ധതികളെ കുറിച്ചും വിശദമായി മനസ്സിലാക്കാന്‍ സാധിച്ചതായും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.