ദോഹ: കോണ്‍ഗ്രസ് അനുകൂല പ്രവാസി സംഘടനയായ ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി യോഗത്തില്‍ ബഹളം. വാദങ്ങളും പ്രതിവാദങ്ങളും ബഹളത്തിലേക്ക് വഴിമാറിയതോടെ ഒടുവില്‍ യോഗം അധ്യക്ഷന്‍ പിരിച്ചുവിടുകയായിരുന്നു. സംഘടനാ ഭാരവാഹിത്വവും ഐ. .സി സി ഗവേണിങ് ബോഡി അംഗത്വവും രാജിവെച്ച ഇന്‍കാസ് നേതാവ് സുരേഷ് കരിയാടിനെ ചൊല്ലിയാണ് യോഗം ബഹളമയമായത്.
കഴിഞ്ഞ ദിവസമാണ് ഐ സി സിയില്‍ നിര്‍വാഹക സമിതി യോഗം ചേര്‍ന്നത്. സുരേഷ് കരിയാടിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ടു എട്ട് ജില്ലാ കമ്മറ്റി പ്രസിഡന്‍റുമാര്‍ മുമ്പ് കത്ത് നല്‍കിയിരുന്നു. ഇത് ചര്‍ച്ചക്ക് എടുത്തപ്പോഴാണ് സംഘര്‍ഷം ഉണ്ടായത്. സുരേഷിനെ അനുകൂലിക്കുന്നവരും എതിര്‍ ഭാഗവും തമ്മില്‍ ഇതിനെ ചൊല്ലി വാക്കേറ്റം ഉണ്ടായി. സുരേഷിനെതിരെ നടപടി ആവശ്യപ്പെട്ടു. തൃശ്ശൂര്‍, എറണാകുളം, പാലക്കാട് കമ്മറ്റികള്‍ പ്രമേയവും പാസാക്കിയിരുന്നു. തന്‍െറ സ്വന്തം ജില്ലയായ കണ്ണൂരില്‍ നിന്നും സുരേഷിനെതിരെ ശബ്ദമുയര്‍ന്നു.
കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റും നടപടി ആവശ്യപ്പെട്ടവര്‍ക്കൊപ്പം ചേര്‍ന്നു. എന്നാല്‍ കോഴിക്കോട് ജില്ലയിലെ പ്രമുഖരും സെന്‍ട്രല്‍ കമ്മിറ്റിയിലെ ഒരുവിഭാഗവും സുരേഷിനെതിരെ നടപടി വേണ്ടതില്ല എന്ന് അഭിപ്രായപ്പെട്ടു. ഐ.സി.സി ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ട സുരേഷ് കരിയാട് തനിക്ക് പ്രധാനപ്പെട്ട ഭാരവാഹിത്വം ലഭിച്ചില്ല എന്ന ആരോപണമുയര്‍ത്തി രാജിവെച്ചിരുന്നു. ഇതിന്‍െറ അലയൊലികളാണ് ഇന്‍കാസില്‍ തുടരുന്നത്. കഴിഞ്ഞ വര്‍ഷം ഇന്‍കാസ് സെന്‍ട്രല്‍ കമ്മറ്റി നടത്തിയ ‘രാഗോത്സവം ‘സ്റ്റേജ് പ്രോഗ്രാമിന്‍െറ കണക്കുകള്‍ ഇതുവരെ അവതരിപ്പിക്കാതിരുന്നതിനെയും അംഗങ്ങള്‍ ചോദ്യം ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.