ദോഹ: കസ്റ്റംസ് ജനറല്‍ അതോറിറ്റിയുടെ ഏകജാലക കസ്റ്റംസ് ക്ളിയറന്‍സ് സേവനമായ അല്‍ നദീബിന്‍്റെ ദൈനംദിന കണ്ടെയ്നര്‍ ക്ളിയറന്‍സില്‍ 400 ശതമാനത്തിന്‍െറ വര്‍ധന. ജൂലൈയില്‍ ഇലക്ട്രോണിക് ലിങ്കുകള്‍ പൂര്‍ണ്ണമായി നിലവില്‍ വരുന്നതോടെ, മന്ത്രാലയങ്ങളും അനുബന്ധ സംഘടനകളും ഓണ്‍ലൈന്‍ വഴി ഇതുമായി ബന്ധിപ്പിക്കുകയും, ഇതിലൂടെ ക്ളിയറന്‍സ് നടപടിക്രമങ്ങളില്‍ മനുഷ്യ ഇടപെടലുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയും ചെയ്യും. അല്‍ നദീബിന്‍െറ സേവനം പ്രതിദിനം 200 കണ്ടെയ്നറുകളില്‍ നിന്ന് 1,000 ത്തിലേക്ക് പ്രതിദിന ക്ളിയറന്‍സുകളുടെ എണ്ണം വര്‍ധിപ്പിച്ചിരിക്കുകയാണ്. ഇതിലൂടെ കസ്റ്റംസ് നടപടികള്‍ക്ക് എളുപ്പവും വേഗവും കൈവന്നതായി ഖത്തര്‍ കസ്റ്റംസ് ജനറല്‍ അതോറിറ്റിയിലെ സമുദ്ര കസ്റ്റംസ് വിഭാഗം ഡയറക്ടര്‍ അബ്ദുല്‍ ഹാദി ഹസന്‍ അല്‍ സഹ്ലി പറഞ്ഞു. ഇലക്ട്രോണിക് ലിങ്ക് വഴി മന്ത്രാലയങ്ങളെയും മറ്റും ഇതുമായി ബന്ധിപ്പിക്കുന്നതോടെ പങ്കാളികളുമായുള്ള ഏകോപനവും സഹകരണവും മെച്ചപ്പെടുത്താനും കസ്റ്റംസ് ക്ളിയറന്‍സ് എളുപ്പത്തിലാക്കാനും സാധിക്കും.
എല്ലാ തുറമുഖങ്ങളിലും ഏറ്റവും നൂതനമായ സാങ്കേതികവിദ്യകളും മെഷീനുകളും സ്ഥാപിച്ചിട്ടുണ്ട്. സമുദ്ര കസ്ററംസ് വിഭാഗം, ഹമദ് തുറമുഖത്തും ഇറാനില്‍നിന്നും സൊമാലിയയില്‍ നിന്നുമുള്ള വാണിജ്യ കപ്പലുകള്‍ എത്തുന്ന അല്‍ റുവൈസ്, വ്യാവസായിക കപ്പലുകള്‍ എത്തുന്ന ലഫാന്‍, മെസയ്ദ് തുറമുഖങ്ങളിലും ആവശ്യമായ സേവനങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ടൂറിസ്റ്റ് കപ്പലുകളെ മാത്രം സ്വീകരിച്ച് ടൂറിസ്റ്റ് തുറമുഖമായി മാറാനുള്ള തയ്യാറെടുപ്പിലാണ് ദോഹ പോര്‍ട്ട്. വികസന നവീകരണ പ്രവൃത്തികള്‍ക്കായി മാര്‍ച്ച് 31ന് അടക്കുന്ന തുറമുഖം ടൂറിസ്റ്റ് ഷിപ്പുകള്‍ക്കായാണ് പിന്നീട് തുറക്കുക. രാജ്യത്തെ വിവിധ മന്ത്രാലയങ്ങളുമായും സ്ഥാപനങ്ങളുമായും കസ്റ്റംസുമായി ബന്ധപ്പെട്ട സംരംഭങ്ങളുമായുമുള്ള കസ്റ്റംസ് ജനറല്‍ അതോറിറ്റിയുടെ ഇലക്ട്രോണിക് ലിങ്ക് പദ്ധതി ഈ വര്‍ഷം ജൂലൈയില്‍ പൂര്‍ത്തിയാകുമെന്നും അതോറിറ്റി വ്യക്തമാക്കി. കസ്റ്റംസിലെ സീ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ അബ്ദുല്‍ ഹാദി ഹസ്സന്‍ അല്‍ സാഹിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇ-ലിങ്ക് പദ്ധതി പൂര്‍ത്തിയാകുന്നതോടെ തുറമുഖങ്ങളിലൂടെയുള്ള കസ്റ്റംസ് ക്ളിയറന്‍സ് വളരെ എളുപ്പമാകുമെന്നും ഇ-ലിങ്കിംഗ് സംവിധാനത്തിലൂടെ കസ്റ്റംസ് ബിസിനസ് പങ്കാളികളുമായുള്ള ബന്ധം വര്‍ധിക്കുന്നതോടെ കസ്റ്റംസ് ക്ളിയറന്‍സ് നടപടിക്രമങ്ങള്‍ മിനുട്ടുകള്‍ക്കുള്ളില്‍ സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു.
കസ്റ്റംസ് ക്ളിയറന്‍സിനായുള്ള ഏക ജാലക സംവിധാനം കസ്റ്റംസ് ക്ളിയറന്‍സ് ഇടപാടുകള്‍ വളരെ എളുപ്പത്തില്‍ സാധ്യമായിരിക്കുന്നുവെന്നും ദിവസേന 800 മുതല്‍ 1000 വരെ കണ്ടെയ്നറുകള്‍ ക്ളിയറന്‍സ് ചെയ്ത് നല്‍കാന്‍ ഇതിലൂടെ സാധിക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ജൂലൈയില്‍ ഹമദ് തുറമുഖത്തിന്‍െറ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ചില കമ്പനികള്‍ നേരിടുന്ന പ്രശ്നങ്ങളും പൂര്‍ത്തിയാകുമെന്നും അദ്ദേഹം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചു. ആധുനിക സാങ്കേതിക വിദ്യകളും സംവിധാനങ്ങളും ഉപയോഗിച്ച് എല്ലാ തുറമുഖങ്ങളുമായും സീ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്‍റ് അടുത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും സാഹില്‍ വ്യക്തമാക്കി. ക്രൂയിസ് കപ്പലുകള്‍ക്ക് വേണ്ടി പുനര്‍നിര്‍മ്മാണം നടക്കേണ്ടതിനാല്‍ മാര്‍ച്ച് 31 മുതല്‍ ദോഹ തുറമുഖം പൂര്‍ണമായും അടച്ചിടുന്നതായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.