ലോക ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പ്: ഖത്തറിന് രണ്ടാം ജയം

ദോഹ: ഫ്രാന്‍സില്‍ നടക്കുന്ന 25ാമത് ലോക ഹാന്‍ഡ്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഖത്തറിന് രണ്ടാം ജയം. ഗ്രൂപ്പ് ഡിയില്‍ നടന്ന മത്സരത്തില്‍ അര്‍ജന്‍റീനയെയാണ് ഖത്തര്‍ പരാജയപ്പെടുത്തി രണ്ടാം റൗണ്ട് പ്രതീക്ഷകള്‍ സജീവമാക്കിയത്. കഴിഞ്ഞ മത്സരങ്ങളില്‍ നിന്നും കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ ഇറങ്ങിയ ഖത്തര്‍ നിര മികച്ച പ്രകടനമാണ് ലാറ്റിനമേരിക്കക്കാര്‍ക്കെതിരെ പുറത്തെടുത്തത്. മത്സരം തുടങ്ങി ഒന്നാം മിനുട്ടില്‍ തന്നെ ഖത്തര്‍ ഗോള്‍ നേടി. അല്‍ കര്‍ബി അബ്ദുല്ലയുടെ വകയായിരുന്നു അന്നാബികളുടെ ആദ്യഗോള്‍. പിന്നീടങ്ങോട്ട് ഖത്തറിന്‍െറ പടയോട്ടമായിരുന്നു. ആദ്യ പകുതി അവസാനിക്കുമ്പോള്‍ രണ്ടിനെതിരെ ഒമ്പത് ഗോളുക,,ള്‍ നേടി ഖത്തര്‍  ബഹുദൂരം മുന്നിലായിരുന്നു. 
എന്നാല്‍ രണ്ടാം പകുതിയില്‍ അര്‍ജന്‍റീനക്കാര്‍ തന്ത്രം മാറ്റി. രണ്ടാം പകുതിയിലും ഗോള്‍ അടിച്ച് തുടങ്ങിയത് ഖത്തറാണെങ്കിലും പിന്നീട് പതിയെ അര്‍ജന്‍റീന താളം കണ്ടെടുത്തു. തുടരത്തെുടരെ ഗോളടിച്ച് അര്‍ജന്‍റീന ഖത്തറിനെ വിറപ്പിച്ചെങ്കിലും കളിയവസാനിപ്പിക്കുമ്പോള്‍ ആദ്യ പകുതിയിലെ മുന്‍തൂക്കം ഖത്തറിന് വിജയം സമ്മാനിക്കുകയായിരുന്നു. രണ്ടാം പകുതിയില്‍ അര്‍ജന്‍റീന 15-12ന് മുന്നിലായിരുന്നു. 
തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഖത്തറിന് നാല് മൂന്ന് മത്സരങ്ങളില്‍ നിന്നും നാല് പോയന്‍റായി. ആദ്യ മത്സരത്തില്‍ ഈജിപ്തിനോട് നേരിയ വ്യത്യാസത്തിന് തോറ്റ അന്നാബികള്‍, രണ്ടാം മത്സരത്തില്‍ അയല്‍ക്കാരായ ബഹ്റൈനിനെ പരാജയപ്പെടുത്തിയിരുന്നു. ഈജിപ്തിനെ ഗോള്‍ വ്യത്യാസത്തില്‍ പിന്തള്ളി ഗ്രൂപ്പില്‍ മൂന്നാമതാണ് ഖത്തര്‍. മൂന്ന് മത്സരങ്ങളും ജയിച്ച ഡെന്‍മാര്‍ക്ക് ഒന്നാം സ്ഥാനത്തും രണ്ട് മത്സരങ്ങളില്‍ ജയിച്ച സ്വീഡന്‍ രണ്ടാം സ്ഥാനത്തും നില്‍ക്കുന്നു. ഇന്ന് സ്വീഡനുമായാണ് ഖത്തറിന്‍െറ അടുത്ത മത്സരം. 
20ന് കരുത്തരായ ഡെന്‍മാര്‍ക്കുമായി ഖത്തര്‍ അവസാന ഗ്രൂപ്പ് മത്സരം കളിക്കും. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.