‘എക്സ്പാറ്റ്സ്  സ്പോര്‍ട്ടിവ്’: രജിസ്ട്രേഷന്‍   ആരംഭിച്ചു 

ദോഹ: ഖത്തര്‍ ദേശീയ കായിക ദിനത്തോടനുബന്ധിച്ച് മിനിസ്ട്രി ഓഫ് യൂത്ത് ആന്‍ഡ് സ്പോര്‍ട്സ്, വക്റ  സ്പോര്‍ട്സ് ക്ലബ്  എന്നിവയുമായി സഹകരിച്ചു പ്രവാസി സംഘടനകള്‍ക്ക് വേണ്ടി കള്‍ച്ചറല്‍ ഫോറം സംഘടിപ്പിക്കുന്ന ‘എക്സ്പാറ്റ്സ്  സ്പോര്‍ട്ടിവ്’  ഫെബ്രുവരി 14 , 17  തിയതികളില്‍ വക്റ സ്പോര്‍ട്സ് ക്ളബില്‍ നടക്കും. ഖത്തര്‍ കായിക ദിനത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഖത്തറിലെ മലയാളി സമൂഹത്തിനിടയില്‍ ആരോഗ്യകരമായ മത്സരത്തിന് വേദിയൊരുക്കുകയും കായിക അവബോധം സൃഷ്ടിക്കുകയുമാണ് എക്സ്പാറ്റ്സ്  സ്പോര്‍ട്ടിവ്  കൊണ്ട്  ലക്ഷ്യമിടുന്നത്. മേളയില്‍ പങ്കെടുക്കുന്ന ടീമുകളുടെ രജിസ്ട്രേഷന്‍  ആരംഭിച്ചു. ജനുവരി 24 ആണ് രജിസ്ട്രേഷനുള്ള അവസാന തിയ്യതി. ആദ്യം  രജിസ്റ്റര്‍ ചെയ്യുന്ന 16  ടീമുകള്‍ക്കാണ് മേളയില്‍ പങ്കെടുക്കാന്‍ അവസരം നല്‍കുക. രണ്ട്  വ്യക്തിഗത ഇനങ്ങളിലും അഞ്ച്  ടീം ഇനങ്ങളിലുമാണ് മല്‍സരങ്ങള്‍ നടക്കുക. പഞ്ച ഗുസ്തി, ഫ്രീ സ്റ്റയില്‍, നീന്തല്‍ മത്സരം എന്നീ  വ്യക്തിഗത ഇനങ്ങളും,  4X100 മീറ്റര്‍ റിലേ, ഷട്ടില്‍ ബാഡ്മിന്‍റണ്‍  ഡബിള്‍സ്, വോളിബോള്‍, കമ്പവലി, ക്രിക്കറ്റ്  എന്നീ ഗ്രൂപ്പ് ഇനങ്ങളിലുമാണ് മത്സരങ്ങള്‍ . പങ്കെടുക്കാന്‍ താല്പര്യമുള്ള ടീമുകള്‍  പേര്  രജിസ്റ്റര്‍ ചെയ്യാം. ടീമുകള്‍   www.cfqatar.org  എന്ന വെബ്സൈറ്റ് വഴിയാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്. കൂടുതല്‍ വിവരങ്ങള്‍ക്ക് നുഐജയിലെ  കള്‍ച്ചറല്‍ ഫോറം ഓഫീസിലോ,  55168364 / 66931871 എന്നീ നമ്പരുകളിലോ ബന്ധപ്പെടാം.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.