ഖത്തര്‍ എക്സ്ചേഞ്ച്: മുന്‍വര്‍ഷത്തെക്കാള്‍  ഓഹരി വിപണിയില്‍ 9.5% വളര്‍ച്ച

ദോഹ: ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ചിലെ, 12 ഓഹരികളുടെ, 2016ന്‍െറ അവസാന പാദത്തിലെ സംയോജിത വരുമാനത്തില്‍, മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 9.5 ശതമാനത്തിന്‍്റെ വര്‍ധനവുണ്ടായതായി ക്യുഎന്‍ബി ഫിനാന്‍ഷ്യല്‍ സര്‍വ്വീസിന്‍്റെ (ക്യു.എന്‍.ബി.എഫ്.എസ്) പുതിയ റിപ്പോര്‍ട്ട്. നാലാം പാദത്തില്‍ അതിന്‍െറ മുന്‍ പാദത്തെ അപേക്ഷിച്ച് 1.2 ശതമാനത്തിന്‍്റെ കുറവുണ്ടായതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
 കൊമേഴ്ഷ്യല്‍ ബാങ്ക് ഓഫ് ഖത്തര്‍, ദോഹ ബാങ്ക്, അഹ്ലി ബാങ്ക്, അല്‍ ഖലീജ് കൊമേഴ്ഷ്യല്‍ ബാങ്ക്, മസ്റഫ് അല്‍ റയ്യന്‍, ഖത്തര്‍ ഇന്‍്റര്‍നാഷണല്‍ ഇസ്ലാമിക് ബാങ്ക്, ഖത്തര്‍ ഇസ്ലാമിക് ബാങ്ക്, ഗള്‍ഫ് ഇന്‍്റര്‍നാഷണല്‍  സര്‍വ്വീസസ്, ഇന്‍്റസ്ട്രീസ് ഖത്തര്‍, ഖത്തര്‍ ഇലക്ട്രിസിറ്റി ആന്‍്റ് വാട്ടര്‍ കമ്പനി, ഖത്തര്‍ ഗ്യാസ് ആന്‍്റ് ട്രാന്‍സ്പോര്‍ട്ട്, ഖത്തര്‍ നാവിഗേഷന്‍ എന്നിവയാണ് ക്യു.എന്‍.ബി.എഫ്.എസിന്‍്റെ കീഴിലുള്ള 12 പ്രധാന ഓഹരികള്‍.  
 ദോഹ ബാങ്കിനും ക്യു.ഐ.ഐ.ബിക്കും പ്രകടനങ്ങള്‍ താരതമ്യേനെ മോശമായിരുന്നു. ദോഹ ബാങ്ക് അതിന്‍െറ മുന്‍ രീതികള്‍ പിന്തുടരുമെന്ന് പ്രതീക്ഷിച്ചിരുന്നു. 
നാലാം പാദത്തില്‍ 211.74 മില്യണ്‍ വരുമാനം ഉണ്ടാവുമെന്ന് കണക്കാക്കിയിരുന്നു.
 2016ന്‍്റെ മൂന്നാം പാദത്തില്‍ ദോഹാ ബാങ്കിന്‍്റെ വരുമാനം 310.62 മില്യണും, മുന്‍ വര്‍ഷത്തിന്‍്റെ നാലാം പാദത്തില്‍ 231. 4 മില്യണും ആയിരുന്നു.   ക്യു.ഐ.ഐ.ബിയില്‍ 126.19 മില്യണിന്‍്റെ നേട്ടമാണ് നാലാം പാദത്തില്‍ പ്രതീക്ഷിച്ചിരുന്നത്. മുന്‍ വര്‍ഷം 127.63 മില്യണും മൂന്നാം പാദത്തില്‍ 223.3 മില്യണും നേടിയിടത്താണ് ഈ പ്രതീക്ഷ.  കൊമേഴ്ഷ്യല്‍ ബാങ്ക് ഓഫ് ഖത്തറിനും മസ്റഫ് അല്‍ റയ്യനും ബാങ്കുകളുടെ മൊത്ത ലാഭത്തില്‍ മികച്ച സംഭാവന ചെയ്യന്‍ സാധിക്കുമെന്നാണ് ക്യുഎന്‍ബിഎഫ്എസിന്‍്റെ കണക്കുകൂട്ടല്‍. സിബിക്യു, അതിന്‍്റെ മൂന്നാം പാദത്തിലുണ്ടായിരുന്ന 1.04 മില്യണിന്‍്റെ നഷ്ടത്തില്‍ നിന്നും 44.74 മില്യണിന്‍െറ നേട്ടം നാലാം പാദത്തില്‍ ഉണ്ടാക്കുമെന്നാണ് കരുതുന്നത്. നാലാം പാദത്തിലെ വ്യവസ്ഥകള്‍ മുന്‍ പാദത്തേതിനേക്കാള്‍ ലഘുവായതുകൊണ്ട്,  സിബിക്യുവിന് ഇത് നേട്ടമാവുമെന്നും പ്രതീക്ഷിക്കപ്പെടുന്നു.  ബാങ്ക് ഇതര സ്ഥാപനങ്ങള്‍ പാദാനന്തരം 2.5 ശതാനത്തിന്‍്റെയും വര്‍ഷത്തില്‍ 31.2 ശതമാനത്തിന്‍െറയും വളര്‍ച്ചയുണ്ടാക്കിയതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇന്‍്റസ്ട്രീസ് ഖത്തര്‍ ഷെയര്‍ ഡിവിഡന്‍്റുകള്‍ 4.50 റിയാലിലേക്ക് കുറക്കുമെന്നാണ് ക്യുഎന്‍ബിഎഫ്എസ് പ്രതീക്ഷിക്കുന്നത്. ജിഐഎസ് അതിന്‍്റെ ഷെയര്‍ഹോള്‍ഡേഴ്സിനായി ഒരു റിയാലിന് ഡിപിഎസ്(ഡിവിഡന്‍്റ് പെര്‍ ഷെയര്‍) നല്‍കുമെന്ന് കരുതുന്നതായും, 2017ന്‍്റെ ആദ്യപാദത്തില്‍ ഒരു ഉല്‍പ്രേരകമാവാന്‍ ഇപ്പോഴത്തെ മൊത്ത ആദായത്തിന് സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.   
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.