ദോഹ: പുതിയ തൊഴില്‍ നിയമത്തോടൊപ്പം തൊഴിലാളിയും തൊഴിലുടമയും തമ്മിലുള്ള കരാര്‍ ഇലക്ട്രോണിക് സംവിധാനം വഴിയാക്കിയതിനാല്‍ ഇ-കോണ്‍ട്രാക്ടുമായി ബന്ധപ്പെട്ട വിശദവിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മാര്‍ഗരേഖ ഭരണവികസന, തൊഴില്‍ സാമൂഹികകാര്യ മന്ത്രാലയം പുറത്തിറക്കി. മന്ത്രാലയത്തിന്‍െറ വെബ്സൈറ്റിലാണ് തൊഴിലുടമകള്‍ക്കും കമ്പനികള്‍ക്കും ഏറെ ഉപകാരപ്രദമാകുന്ന ഇ-കോണ്‍ട്രാക്ട് മാര്‍ഗരേഖ ഉള്‍പ്പെടുത്തിയിരിക്കുന്നത്. പുതിയ ഇലക്ട്രോണിക് കരാര്‍ സംവിധാനം ഉപയോഗിക്കുന്നതിലെ അപാകതകള്‍ പരിഹരിക്കുന്നതിന് പൂര്‍ണമായും ഉപകരിക്കുന്ന യൂസര്‍ ഗൈഡാണ് മന്ത്രാലയത്തിന്‍െറ വെബ്സൈറ്റില്‍ കമ്പനികള്‍ക്കായി തയ്യാറാക്കിയിട്ടുള്ളത്. ഇ-കരാര്‍ ചെയ്യുന്നതിനായുള്ള ഓരോ ഘട്ടങ്ങളും വളരെ വിശദമായും ലളിതമായും മാര്‍ഗരേഖയില്‍ അടയാളപ്പെടുത്തിയിരിക്കുന്നു.
അറബി, ഇംഗ്ളീഷ് ഭാഷകളില്‍ യൂസര്‍ ഗൈഡ് ലഭ്യമാണ്. വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കാനും സാധിക്കും. കമ്പനിയുടെ കമ്പ്യൂട്ടര്‍ കാര്‍ഡ് നമ്പറും മന്ത്രാലയത്തില്‍ രെജിസ്റ്റര്‍ ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറും ഉപയോഗിച്ച് ഇ-കോണ്‍ട്രാക്ട് സംവിധാനത്തില്‍ ചേരാവുന്നതാണ്. ഇതില്‍ രജിസ്റ്റര്‍ ചെയ്യുന്നതോടെ കമ്പനിയുടെ മുഴുവന്‍ അടിസ്ഥാന വിവരങ്ങളും തുടര്‍ന്ന് വരുന്ന സ്ക്രീനില്‍ ലഭ്യമാകും. കമ്പനിക്ക് കീഴിലുള്ളവരുടെ വിസ/ഐഡി നമ്പറുകള്‍ പുതിയ കരാറിന്‍െറ ഭാഗത്ത് നല്‍കിയാല്‍ വ്യക്തിയുടെ പൂര്‍ണവിവരങ്ങള്‍ ലഭ്യമാകുന്നതാണ്. തൊഴിലാളിക്ക് അണ്‍ലിമിറ്റഡ് കരാര്‍ നല്‍കാനും ലിമിറ്റഡ് കരാര്‍ നല്‍കാനും പുതിയ സംവിധാനത്തില്‍ പ്രത്യേകം കോളങ്ങള്‍ നല്‍കിയിട്ടുണ്ട്. കരാറുമായി ബന്ധപ്പെട്ട ശമ്പളം, അലവന്‍സ് തുടങ്ങിയവ നല്‍കി ഇ-കരാര്‍ പ്രിന്‍റ് ചെയ്തെടുക്കാനും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാനുമുള്ള സൗകര്യവും ഇതിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.