സായുധ സേനയില്‍ നിന്നും നാഷണല്‍ സര്‍വീസ് റിക്രൂട്ട്സിന്‍െറ ഏഴാം ബാച്ച് പുറത്തിറങ്ങി

ദോഹ: ഖത്തരി സായുധ സേനയില്‍ നിന്നും നാഷണല്‍ സര്‍വീസ് റിക്രൂട്ട്സിന്‍െറ ഏഴാം ബാച്ച് പുറത്തിറങ്ങി. പ്രതിരോധ മന്ത്രി ഡോ. ഖാലിദ് ബിന്‍ മുഹമ്മദ് അല്‍ അത്വിയ്യ, ഖത്തരി ആംഡ് ഫോഴ്സ് ചീഫ് ഓഫ് സ്റ്റാഫ് മേജര്‍ ജനറല്‍ ഗാനിം ബിന്‍ ശഹീന്‍ അല്‍ ഗനീം എന്നിവരുടെ സാന്നിദ്ധ്യത്തിലാണ് ചടങ്ങുകള്‍ നടന്നത്. മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍, ബിരുദധാരികളായി പുറത്തിറങ്ങുന്നവരുടെ രക്ഷിതാക്കള്‍ തുടങ്ങിയവരും ചടങ്ങിന് സാക്ഷ്യം വഹിക്കാനത്തെി. മിലിട്ടറി-അക്കാദമിക് പരിശീലനങ്ങള്‍ക്ക് പുറമേ ഫിറ്റ്നസ്, ചെറിയ ആയുധ പരിശീലനം, ഷൂട്ടിംഗ്, ഫീല്‍ഡ് ബാറ്റില്‍ സ്കില്‍സ്, സിവില്‍ ഡിഫന്‍സ്, പ്രഥമ ശുശ്രൂഷ, കമ്മ്യൂണിറ്റി കള്‍ച്ചര്‍, സെല്‍ഫ് ഡവലപ്മെന്‍റ് തുടങ്ങിയവയും ഇക്കാലളവില്‍ പുറത്തിറങ്ങുന്ന ബാച്ചിന് ലഭിച്ചിട്ടുണ്ട്. നാഷണല്‍ സര്‍വീസ് അതോറിറ്റിയുടെ പുരോഗതിയും വളര്‍ച്ചയുമാണ് ഇതിലൂടെ വ്യക്തമാകുന്നതെന്ന് ഖത്തര്‍ സായുധ സേന ചീഫ് ഓഫ് സ്റ്റാഫ് ഖത്തര്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മികച്ച മാര്‍ഗദര്‍ശനം നല്‍കിയ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിക്കും ഖത്തര്‍ സായുധ സേനാ കമാന്‍ഡര്‍ ഇന്‍ ചീഫിനും അദ്ദേഹം നന്ദി അറിയിച്ചു. രാജ്യത്തിന്‍െറ മക്കളെ സൈനിക സര്‍വീസിനായി ആവശ്യമുണ്ടെന്നും സൈനിക സേവനത്തിന്‍െറ ആവശ്യകതയെ സംബന്ധിച്ചും അദ്ദേഹം വ്യക്തമാക്കി. അതേസമയം, പുതിയ ബാച്ച് ജനുവരി 28ന് ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.