ദോഹ: ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഡിപ്പാര്‍ച്ചര്‍, അരൈവല്‍ ടെര്‍മിനലുകളില്‍ ഇ-ഗേറ്റ് സംവിധാനം ആക്ടിവേറ്റ് ചെയ്യുന്നതിനുള്ള ബയോ മെട്രിക് ഡാറ്റാ ആക്ടിവേഷന്‍ ഓഫീസ് ആഭ്യന്തരമന്ത്രാലയം തുറന്നു. രാജ്യത്ത് നിന്നും പുറപ്പെടുന്നവര്‍ക്കും രാജ്യത്തേക്ക് എത്തുന്നവര്‍ക്കുമായി 18 വയസ്സ് തികഞ്ഞവര്‍ക്ക് ആഭ്യന്തര മന്ത്രാലയത്തിന്‍െറ ഇ-ഗേറ്റ് സംവിധാനം ഉപയോഗിക്കാന്‍ സൗകര്യമുണ്ട്.
യാത്രക്കാരുടെ ഐഡി കാര്‍ഡ് ഉപയോഗിച്ചോ പാസ്പോര്‍ട്ട് ഉപയോഗിച്ചോ ഇ-ഗേറ്റ് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. യാത്രാ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി അഞ്ച് സെല്‍ഫ് സര്‍വീസ് മെഷീനുകളാണ് ആക്ടിവേഷന്‍ ഓഫീസില്‍ സജ്ജീകരിച്ചിരിക്കുന്നത്. മുമ്പ് ബയോമെട്രിക് ഡാറ്റാ ആക്ടിവേറ്റ് ചെയ്യാത്ത യാത്രക്കാരുടെ ഡാറ്റ ആക്ടിവേറ്റ് ചെയ്യുന്നതിനാണ് പുതിയ ആക്ടിവേഷന്‍ ഓഫീസ് ആഭ്യന്തരമന്ത്രാലയം തുറന്നിരിക്കുന്നതെന്ന് എയര്‍പോര്‍ട്ട് സെക്യൂരിറ്റി പാസ്പോര്‍ട്ട് ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാഷിദ് അല്‍ മസ്റൂഇ പറഞ്ഞു.
ഒരു മിനുട്ടിനുള്ളില്‍ യാത്രക്കാരുടെ ബയോമെട്രിക് ഡാറ്റ അപ്ഡേറ്റ് ചെയ്യാന്‍ ഇതിലൂടെ സാധ്യമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്ന സെല്‍ഫ് സര്‍വീസ് മെഷീനുകള്‍ക്കടുത്ത് യാത്രക്കാരെ സഹായിക്കുന്നതിനായി ഒരു ടെക്നീഷ്യനേയും നിയമിച്ചിട്ടുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. യാത്രക്കാരുടെ വര്‍ധനവിനനുസരിച്ച് ഡിപ്പാര്‍ച്ചര്‍, അറൈവല്‍ ടെര്‍മിനലുകളില്‍ കൂടുതല്‍ ഇ-ഗേറ്റുകള്‍ സ്ഥാപിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ഇ-ഗേറ്റ് സംവിധാനം ഉപയോഗിക്കുന്നതിന് മുഴുവന്‍ യാത്രക്കാരും മുന്നോട്ട് വരണമെന്നും അല്‍ മസ്റൂഇ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.