ജനകീയ ‘തേന്‍മേള’ ഇന്ന് സമാപിക്കും

ദോഹ: നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക വകുപ്പ് സംഘടിപ്പിച്ച  അല്‍ മസ്രുഅ യാര്‍ഡിലെ തേന്‍മേള ഇന്ന് സമാപിക്കും. മേളയിലേക്ക് ഇതുവരെയും ജനങ്ങളുടെ ഒഴുക്കായിരുന്നു. വിദ്യാര്‍ഥികളും യുവജനങ്ങളും കര്‍ഷകരും ഉള്‍പ്പെടെയുള്ളവര്‍ മേള കാണാനും തേന്‍ വാങ്ങാനും എത്തി. 
ഒപ്പം വിവിധ മേഖലയിലുള്ളവരും കര്‍ഷകരും ഒക്കെ തങ്ങളുടെസ സജീവ പങ്കാളിത്തം ഉറപ്പുവരുത്തുകയും ചെയ്തു. ദേശീയ തേനീച്ച വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി  നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക വകുപ്പാണ് മേള സംഘടിപ്പിച്ചത്. 
 തേനീച്ച കര്‍ഷകര്‍ക്ക് സാമ്പത്തികമായും സാങ്കതികമായും ഉള്ള  പിന്തുണ നല്‍കിക്കൊണ്ട് തേന്‍ ഉത്പാദനം പരമാവധി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യമിട്ടത്. 
 16 പ്രാദേശിക ഫാമുകളും നാല് കമ്പനികളുമാണ് മേളയില്‍ പങ്കെടുത്ത് വിവിധ തേനുകളും തേനുമായി ബന്ധപ്പെട്ട വിവിധ ഉല്‍പ്പന്നങ്ങളും അനിനിരത്തിയത്.  ഇത്തവണത്തെ മേള സന്ദര്‍ശക പ്രവാഹത്താല്‍ ശ്രദ്ധേയമായതായി കൃഷി വകുപ്പ് ഡയറക്ടര്‍ യൂസഫ് അല്‍ ഖുലൈഫി പറഞ്ഞു. പ്രാദേശിക തേന്‍ കൂടുതല്‍ പ്രചാരം നേടുന്ന സാഹചര്യമുണ്ട്.  2012 ല്‍ ഖത്തറില്‍  ദേശീയപദ്ധതിക്ക് രൂപം കൊടുത്തതിന് ശേഷം മുപ്പത് തേനീച്ച ഫാമുകള്‍ സ്ഥാപിച്ചിരുന്നു. 
ഇത്   2014 ആയപ്പോള്‍  അമ്പതായി. ഇപ്പോള്‍  130 തേനീച്ച ഉല്‍പാദന ഫാമുകളാണ് രാജ്യത്തുള്ളത്. നഗരസഭ പരിസ്ഥിതി മന്ത്രാലയത്തിന്‍്റെ പിന്തുണയോടെ   ഫാമുകളുടെ  ഉത്പാദന ശേഷി ഇരട്ടിയാക്കിയിട്ടുണ്ടെന്നും അല്‍ ഖുലൈഫി പറഞ്ഞു. 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.