ദോഹ: മീഡിയാവണ്‍ 14 ാം രാവ് റിയാലിറ്റി ഷോയുടെ ഗ്രാന്‍റ് ഫിനാലെയ്ക്കായി ദോഹയില്‍ മലയാളികള്‍ ഒരുങ്ങി. ഫെബ്രുവരി 10 ന് അല്‍സദ്ധിലെ അലി ബിന്‍ ഹമദ് അല്‍ അത്വിയ്യഅറീന യില്‍ നടക്കുന്ന പരിപാടിക്കായി വിപുലമായ സ്വാഗത സംഘമാണ് രൂപവല്‍ക്കരിച്ചത് . മീഡിയാവണ്‍ സി.ഇ.ഒ.എം അബ്ദുല്‍ മജീദ് മുഖ്യാതിഥിയായിരുന്നു.
14 ാം രാവ് റിയാലിറ്റി ഷോ ഗ്രാന്‍റ് ഫിനാലെക്കായി വിപുലമായ ഒരുക്കങ്ങളാണ് നടക്കുന്നത്. ദോഹയില്‍ ചേര്‍ന്ന സ്വാഗതസംഘ രൂപീകരണയോഗത്തില്‍ ഖത്തറിലെ കലാ സാമൂഹിക സാംസ്കാരിക ബിസിനസ് രംഗങ്ങളിലെ പ്രമുഖര്‍ പങ്കെടുത്തു. കെ മുഹമ്മദ് ഈസ മുഖ്യ രക്ഷാധികാരിയും. കെ സി അബ്ദുള്‍ ലത്വീഫ് , അഷ്റഫ് ചിറക്കല്‍ ശംസുദ്ധീന്‍ ഒളകര , അശ്റഫ് സഫ, അന്‍ഷദ് ഇബ്രാഹീം ,ഡോക്ടര്‍ മുനീര്‍ എന്നിവര്‍ രക്ഷാധികാരികളുമാണ് . ശറഫ് പി ഹമീദ് ആണ് ചെയര്‍മാന്‍ . സാജിദ് പി കെ , കെ കെ ഉസ്മാന്‍ , എസ് എ എം ബഷീര്‍ പി എന്‍ ബാബുരാജ് , അഷ്റഫ് കോസ്മോസ്, പി.
പി അബ്ദുള്‍ റഹീം എന്നിവരാണ് വൈസ് ചെയര്‍മാന്‍മാര്‍ . റഹീം ഓമശ്ശേരി ജനറല്‍ കണ്‍വീനറും നാസര്‍ ആലുവ അസിസ്റ്റന്‍റ്് ജനറല്‍ കണ്‍വീനറുമാണ്. മുഹമ്മദുണ്ണി, അന്‍വര്‍ബാബു, ആഷിഖ് , മുജീബ് റഹ്മാന്‍, ഇഖ്ബാല്‍ ചേറ്റുവ , വി എം ഇഖ്ബാല്‍ , ഖലീല്‍ , സാദിഖ് ചെന്നാടന്‍, ഫാസില്‍ ഹമീദ് , യതീന്ദ്രന്‍ മാസ്റ്റര്‍, ഫരീദ് തിക്കൊടി എന്നിവരാണ് കണ്‍വീനര്‍മാര്‍. ദോഹയില്‍ സ്പൈസ് ബോട്ടില്‍ ചേര്‍ന്ന യോഗം മുഹമ്മദ് കുട്ടി അരീക്കൊടിന്‍െറ സംഗീതവിരുന്നോടെയാണ് സമാപിച്ചത് .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.