ദോഹ: മധുര പാനീയങ്ങള്‍ക്കും പുകയില ഉല്‍പ്പന്നങ്ങള്‍ക്കും നികുതി ചുമത്താനുള്ള തീരുമാനം ഈ വര്‍ഷം നടപ്പിലാവുന്നതോടെ നികുതി വരുമാനത്തില്‍ രാജ്യം മികച്ച വര്‍ധനവുണ്ടാക്കുമെന്ന് ഇന്‍റര്‍നാഷണന്‍ മോണിറ്ററി ഫണ്ട് (ഐഎംഎഫ്). ജിസിസി കമ്പനികളെക്കൂടി ഉള്‍പ്പെടുത്തുന്നതിനായി കോര്‍പ്പറേറ്റ് വരുമാന നികുതിയുടെ അടിസ്ഥാനങ്ങളില്‍ മാറ്റം വരുത്തുന്നതടക്കമുള്ള നടപടികള്‍ രാജ്യം കൈക്കൊള്ളും.
ഖത്തറിന്‍്റെ സാമ്പത്തിക ഏകീകരണം, വളര്‍ച്ചാ സാധ്യതകളെ കണക്കിലെടുത്താകണം. ജിസിസി കരാര്‍ പ്രകാരം 2018ല്‍ നടപ്പില്‍ വരുന്ന വാറ്റ് നികുതി സമയോചിതമായി നടപ്പില്‍ വരുത്തുന്നതിനാവശ്യമായ ഒരുക്കങ്ങള്‍ ഖത്തര്‍ പൂര്‍ത്തീകരിച്ചതായി ഐഎംഎഫ് പറഞ്ഞു. പണ കമ്മി സ്വകാര്യ മേഖലയിലെ വായ്പാ സാധ്യതകളെ വളര്‍ത്തുകയാണ്. പൊതു നിക്ഷേപ മേഖലയില്‍ നല്ല പുരോഗതിയുണ്ടാക്കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടുണ്ട്.
പുതിയ പബ്ളിക് ഫിനാന്‍സ് നിയമത്തിനും ടെന്‍ഡര്‍ നിയമത്തിനും അടുത്തിടെ അംഗീകാരം ലഭിച്ചതോടെ പൊതു ചെലവുകളുടെ മേലുള്ള നിരീക്ഷണം വര്‍ധിക്കും. ഇത് നിക്ഷേപ തുകയുടെ കാര്യക്ഷമത വര്‍ധിപ്പിക്കുകയും അവയുടെ മികച്ച നടത്തിപ്പ് സാധ്യമാക്കുകയും ചെയ്യം.
ലിക്വിഡിറ്റി സമ്മര്‍ദങ്ങള്‍ ശ്രദ്ധാപൂര്‍വ്വം നിയന്ത്രിക്കണമെന്ന് ഐഎംഎഫ് ആവശ്യപ്പെട്ടു. ട്രഷറി ബില്‍ ലേലത്തില്‍ സുതാര്യത വര്‍ധിപ്പിക്കുന്നതും ഖത്തര്‍ സെന്‍ട്രല്‍ ബാങ്കിന്‍്റെ ലിക്വിഡിറ്റി ഓപ്പറേഷനുകള്‍ സംബന്ധിച്ച ആശയവിനിമയം മെച്ചപ്പെടുത്തുന്നതും വഴി ബാങ്കുകള്‍ക്ക് വിപണിയിലെ അവസ്ഥകളെ പറ്റി മുന്‍കൂട്ടി അറിയാനും അവരുടെ ലിക്വിഡിറ്റി മാനേജ്മെന്‍റ് ശക്തിപ്പെടുത്താനും സാധിക്കും.
ആഭ്യന്തര സാമ്പത്തിക വിപണിയിലെ ഉയര്‍ച്ച, നിക്ഷേപ അവസരങ്ങളും സേവിംഗ്സും പ്രോത്സാഹിപ്പിക്കും. വായ്പാ നിരക്ക് കുറച്ച് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പണമിറക്കാന്‍ സാധിക്കുന്ന വിവിധ ഉറവിടങ്ങള്‍ നിക്ഷേപ പദ്ധതികള്‍ക്ക് ആവശ്യമാണ്.
സെക്കന്‍ററി ട്രേഡിഗ് പരിമിതമാണെങ്കിലും, ബോണ്ടുകള്‍ ഇഷ്യൂ ചെയ്ത് ആഭ്യന്തര കടപ്പത്ര വിപണിയെ വികസിപ്പിക്കാന്‍ ഖത്തര്‍ ശ്രമിച്ചിരുന്നു. രാജ്യത്ത് വിദഗ്ധ പദ്ധതികള്‍ ആസൂത്രണം ചെയ്യന്നത് ആഭ്യന്തര സാമ്പത്തിക വിപണികള്‍ സജീവമായി പിന്തുടര്‍ന്നു വേണം.
ജിസിസി മേഖലകളില്‍ ഏറ്റവും ഉയര്‍ന്ന മത്സരക്ഷമതാ സൂചികയുള്ള രാജ്യമാണ് ഖത്തര്‍. എന്നാല്‍ നോണ്‍ ജി.സി.സി രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഇനിയും മെച്ചപ്പെടാനുണ്ട്.
കരാര്‍ എന്‍ഫോഴ്സ്മെന്‍റ് മെച്ചപ്പെടുത്തിയും വിദ്യാഭ്യാസ ഗുണനിലവാരം വര്‍ധിപ്പിച്ചും രാജ്യത്തെ ബിസിനസ് അന്തരീക്ഷം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സാധിക്കുമെന്നും ഐ.എം.എഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.