???????????? ????????????, ??????????????

ഖത്തര്‍ ഓപണ്‍ ടെന്നിസ്: ദ്യോകോവിച്ച് സെമിയില്‍;  എതിരാളി വെര്‍ഡാസ്കോ

ദോഹ: ഖലീഫ രാജ്യാന്തര സ്ക്വാഷ് ടെന്നിസ് കോംപ്ളക്സില്‍ നടക്കുന്ന 25ാമത് ഖത്തര്‍ എക്സോണ്‍ മൊബീല്‍ ഓപണ്‍ ടെന്നിസ് ചാമ്പ്യന്‍ഷിപ്പില്‍ നിലവിലെ ചാമ്പ്യനായ സെര്‍ബിയയുടെ നൊവാക് ദ്യോകോവിച്ച് സെമിയില്‍ കടന്നു. 
ചെക്ക് റിപ്പബ്ളികിന്‍െറ റഡാക് സ്റ്റെപാനെക്കിനെയാണ് ക്വാര്‍ട്ടറില്‍ ദ്യോകോവിച്ച് നേരിട്ടുള്ള രണ്ട് സെറ്റുകള്‍ക്ക് കീഴടക്കിയത്. സ്കോര്‍ 6-3, 6-3. മത്സരം ഒന്നര മണിക്കൂറിലധികം നീണ്ടു നിന്നു. എ.ടി.പി വേള്‍ഡ് ടൂറിന്‍െറ ക്വാര്‍ട്ടര്‍ ഫൈനലിലത്തെുന്ന പ്രായം കൂടിയ രണ്ടാമത്തെ താരം കൂടിയായിരുന്നു സ്റ്റെപാനക്. 107ാം റാങ്കിംഗിലുള്ള സ്റ്റെപാനക് ലോക രണ്ടാം നമ്പറുകാരന് കാര്യമായ വെല്ലുവിളിയൊന്നും ഉയര്‍ത്താതെയാണ് കീഴടങ്ങിയത്. 
മറ്റൊരു ക്വാര്‍ട്ടറില്‍ ക്രൊയേഷ്യന്‍ താരം ഇവോ കാര്‍ലോവിച്ചിനെ പരാജയപ്പെടുത്തി സ്പാനിഷ് താരം ഫെര്‍ണാണ്ടോ വെര്‍ഡാസ്കോ സെമിയില്‍ കടന്നു. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു ചാമ്പ്യന്‍ഷിപ്പിലെ ആറാം സീഡുകാരനെതിരെ വെര്‍ഡാസ്കോയുടെ വിജയം. സ്കോര്‍ 6-2, 7-5. ലോക 42ാം റാങ്കുകാരനായ വെര്‍ഡാസ്കോ സെമിയില്‍ നിലവിലെ ചാമ്പ്യനായ സെര്‍ബിയന്‍ താരം നൊവാക് ദ്യോകോവിച്ചുമായി ഏറ്റുമുട്ടും. 
ടെന്നിസ് കോംപ്ളക്സിലെ സെന്‍ട്രല്‍ കോര്‍ട്ടില്‍ നടന്ന മൂന്നാം ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരവും ഒന്നാം സീഡുമായ ബ്രിട്ടന്‍െറ ആന്‍ഡി മറേ സ്പെയിനിന്‍െറ നിക്കോളസ് അല്‍മാഗ്രോയെ കീഴടക്കി സെമിയില്‍ പ്രവേശിച്ചു. അത്യന്തം ആവേശം നിറഞ്ഞ മത്സരത്തില്‍ 44ാം റാങ്കുകാരനായ അല്‍മാഗ്രോ പൊരുതിയാണ് മറേക്ക് മുന്നില്‍ റാക്കറ്റ് വെച്ചത്. ഇരു സെറ്റുകളിലും വാശിയേറിയ പോരാട്ടമാണ് നടന്നത്. അനായാസം ജയിച്ചു കയറുമെന്ന നിരീക്ഷകരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചാണ് സ്പാനിഷ് താരം മറേക്കെതിരെ റാക്കറ്റേന്തിയത്. സ്കോര്‍ 7-6, 7-5. തോമസ് ബെര്‍ഡിച്ച് x ജോ വില്‍ഫ്രഡ് സോംഗ മത്സരത്തിലെ വിജയിയായിരിക്കും സെമിയില്‍ മറേയുടെ എതിരാളി.
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.