ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പഞ്ചനക്ഷത്ര പദവി

ദോഹ: ലോകത്തിലെ  പ്രമുഖ വിമാനത്താവളങ്ങളിലൊന്നായ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിന് പഞ്ചനക്ഷത്ര പദവി ലഭിച്ചു. അന്താരാഷ്ട്ര വ്യോമഗതാഗത ഗവേഷണ സംഘടനയായ സ്കൈട്രാക്സാണ് ഹമദ് വിമാനത്താവളത്തിന് പഞ്ചനക്ഷത്ര പദവി റേറ്റ് ചെയ്തത്. 
ഇതോടെ പഞ്ചനക്ഷത്ര പദവി ലഭിക്കുന്ന ലോകത്തിലെ ആറാമത്തെ വിമാനത്താവളമായി ദോഹ ഹമദ് അന്താരാഷ്ട്ര വിമാനത്താവളം മാറി. ഈ പദവിയിലത്തെുന്ന മിഡിലീസ്റ്റിലെ ആദ്യ വിമാനത്താവളം കൂടിയാണ് ഹമദ്.
ലോകോത്തര നിലവാരത്തിലുള്ളതും ഉപഭോക്താക്കളുമായി ഏറ്റവും മികച്ച സ്റ്റാഫ് സേവനവുമെന്ന ഖത്തറിന്‍െറ അഭിമാന വിമാനത്താവളത്തിന് ലഭിച്ച അംഗീകാരമാണ് ഇതെന്ന് സ്കൈ ട്രാക്സ് സി.ഇ.ഒ എഡ്വേഡ് പ്ളെയ്സ്റ്റഡ് പറഞ്ഞു. 
ഹമദ് വിമാനത്താവളത്തിന് ലഭിച്ച മറ്റൊരു സുവര്‍ണ നേട്ടമാണിതെന്നും സി.ഇ.ഒ വ്യക്തമാക്കി.
ലോകത്തിലെ പഞ്ചനക്ഷത്ര വിമാന കമ്പനിയായ ഖത്തര്‍ എയര്‍വേയ്സിന്‍െറ സ്വന്തം വിമാനത്താവളത്തിനും പഞ്ചനക്ഷത്ര പദവി ലഭിച്ചത് ഖത്തറിനെ സംബന്ധിച്ച് വലിയ നേട്ടമാണ്. ഉപഭോക്താക്കള്‍ക്കും യാത്രക്കാര്‍ക്കും ഏറ്റവും ലളിതവും മികച്ചതുമായ സഞ്ചാരഅനുഭവം നല്‍കുകയെന്നതും മികച്ച സുരക്ഷാ നടപടിക്രമങ്ങളും പഞ്ചനക്ഷത്രപദവി ലഭിക്കുന്നതില്‍ പ്രധാന ഘടങ്ങളായി. 
മില്യന്‍ കണക്കിന് ആളുകള്‍ ഹമദ് വിമാനത്താവളത്തിലൂടെ യാത്ര ചെയ്യുന്നുണ്ടെങ്കിലും വിമാനത്താവളത്തിന്‍െറ വൃത്തിയുള്ള അന്തരീക്ഷവും അവാര്‍ഡ് നിര്‍ണയത്തില്‍ മികച്ച പങ്ക് വഹിച്ചു. ഹമദ് അന്താരാഷ്്ട്ര വിമാനത്താവളത്തിലെ മറ്റു മികച്ച സൗകര്യങ്ങളും പഞ്ചനക്ഷത്ര പദവി ലഭിക്കുന്നതില്‍ പ്രധാന ഘടകങ്ങളായി മാറി. 
ലോകത്തിലെ ഏറ്റവും മികച്ചതും മുന്‍നിരയിലുള്ളതുമായ വ്യോമ ഗതാഗത റേറ്റിംഗ് ഓര്‍ഗനൈസേഷനാണ് ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്കൈ ട്രാക്സ്. 1989ലാണ് സകൈട്രാക്സ് സ്ഥാപിക്കപ്പെട്ടത്.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.