ദോഹ: രാജ്യത്തിന്‍െറ കാര്‍ഷിക മേഖലയെ പ്രോത്സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി ജൈവകൃഷിയെ പിന്തുണച്ച് സര്‍ക്കാര്‍. ഉല്‍പാദനം വര്‍ധിപ്പിക്കാനായി നൂതന കാര്‍ഷിക രീതികള്‍ പിന്തുടരാനാണ് പ്രാദേശിക കര്‍ഷകരോട് സര്‍ക്കാറിന്‍െറ നിര്‍ദേശം. കാര്‍ഷികോല്‍പാദനം വര്‍ധിപ്പിക്കുന്നതിന്‍്റെ ഭാഗമായി ഗവണ്‍മെന്‍റ്, ഹൈഡ്രോപോണിക്സ് മുതലായ രീതികളെ പ്രോത്സാഹിപ്പിക്കുകയാണ്. ഹൈഡ്രോപോണിക്സ് കര്‍ഷകര്‍ക്കായി ഗവണ്‍മെന്‍റ്. താല്‍പ്പര്യമുള്ളവര്‍ക്കായി ഖത്തര്‍ ഡെവലപ്മെന്‍റ് ബാങ്കിന്‍്റെ സഹകരണത്തോടെ ലോണുകള്‍ ലഭ്യമാക്കും- മുന്‍സിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിലെ കാര്‍ഷിക വകുപ്പ് മേധാവി ഡോ. ഇമാദ് ഹുസൈന്‍ അല്‍ തുറൈഹി പറഞ്ഞു. കടുത്ത വേനലില്‍ ആശ്വാസമേകാന്‍ ഹൈഡ്രോപോണിക്സ്, ഗ്രീന്‍ഹൗസ് തുടങ്ങിയ നൂതന കാര്‍ഷിക രീതികള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തക്കാളി, വെള്ളരി, സ്ക്വാഷ് തുടങ്ങിയ മികച്ച ഗുണമേന്മയുള്ള ജൈവ പച്ചക്കറികള്‍ ഉല്‍പാദിപ്പിക്കുന്ന ഏകദേശം അഞ്ച് കേന്ദ്രങ്ങള്‍ ഇപ്പോള്‍ നിലവിലുണ്ട്. ജൈവ കൃഷിയിലൂടെ തേനും കൂണും ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങളും ഇവിടെയുണ്ട്. കീടനാശിനികളും രാസവസ്തുക്കളും ഉപയോഗിക്കാത്ത ജൈവ കൃഷിയിലേക്ക് ചുവടുമാറ്റാന്‍ ഏഴോളം പരമ്പരാഗത കാര്‍ഷിക കേന്ദ്രങ്ങളും താല്‍പര്യം പ്രകടിപ്പിച്ചതായും ഗവണ്‍മെന്‍റ്് ഇവര്‍ക്ക് ആവശ്യമായ സഹായങ്ങളും പിന്തുണയും നല്‍കുമെന്നും അല്‍ തുറൈഹി പറഞ്ഞു.
ഖത്തര്‍ സര്‍ക്കാര്‍ കാര്‍ഷിക മേഖലക്ക് സബ്സിഡിയിലൂടെ വലിയ പിന്തുണയാണ് നല്‍കുന്നത്. വിത്തുകളും കീടനാശിനികളും വിലയുടെ 75 ശതമാനം ഡിസ്കൗണ്ടിലാണ് കര്‍ഷകര്‍ക്ക് ലഭ്യമാക്കുന്നത്. പച്ചക്കറി കൃഷി ചെയ്യുന്ന ഫാമുകള്‍ക്ക് സൗജന്യമായി ഗ്രീന്‍ഹൗസുകളും തേന്‍ ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങള്‍ക്ക് ആവശ്യമായ സാമഗ്രികളും സര്‍ക്കാര്‍ നല്‍കുന്നുണ്ട്. തേന്‍ ഉല്‍പാദിപ്പിക്കുന്ന 50 സ്ഥലങ്ങള്‍ക്ക് സര്‍ക്കാര്‍ സബ്സിഡി നല്‍കിത്തുടങ്ങി. വരും വര്‍ഷങ്ങളില്‍ ഇതിന്‍െറ എണ്ണം വര്‍ധിപ്പിക്കുമെന്നും അദ്ദഹേം പറഞ്ഞു. ഭക്ഷ്യ സുരക്ഷ മെച്ചപ്പെടുത്തുന്നതിനായും സര്‍ക്കാര്‍ പ്രയത്നിക്കുകയാണ്.
ഖത്തറിന്‍െറ ഭക്ഷ്യമേഖല 85 ശതമാനവും ആശ്രയിക്കുന്നത് ഇറക്കുമതിയെയാണ്. എന്നാല്‍ നവംബര്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ ഇവിടെ ഉല്‍പാദനം വര്‍ധിക്കും. വേനല്‍ക്കാലത്ത് പൊതുവെ, എല്ലാം ഇറക്കുമതി ചെയ്തവയായിരിക്കും. ഭക്ഷ്യ വ്യവസായം മെച്ചപ്പെടുത്താന്‍ സ്വകാര്യ മേഖലയുടെ പങ്കാളിത്തം അനിവാര്യമാണെന്നും അദ്ദഹേം പറഞ്ഞു.
കര്‍ഷകരില്‍ നിന്നും സബ്സിഡി നിരക്കില്‍ ഈന്തപ്പഴം വാങ്ങുന്ന ഗവണ്‍മെന്‍റ് ഈന്തപ്പഴത്തിന്‍െറ ഉല്‍പാദനത്തിലും പിന്തുണ നല്‍കുന്നുണ്ട്. നല്ല ഇനം ഈന്തപ്പഴങ്ങള്‍ ഇതിനകം ഖത്തര്‍ വികസിപ്പിച്ചെടുത്തിട്ടുണ്ടെന്നും ഈന്തപ്പനകളില്‍ പഠനം നടത്തുന്ന അദ്ദേഹം പറഞ്ഞു.
ഈന്തപ്പനകള്‍ നേരിടുന്ന ഭീഷണികളെ കുറിച്ച് പഠനം നടത്തിയ അല്‍ തുറൈഹി, തന്‍്റെ 'പെസ്റ്റ്സ് ആന്‍റ് ഡിസീസസ് ഓഫ് ഡേറ്റ് പാംസ് ഇന്‍ ഖത്തര്‍' എന്ന പുസ്തകത്തില്‍ ഇതിനെ കുറിച്ച് പ്രതിപാദിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.