ദോഹ: ഒരുമാസം നീണ്ടുനില്‍ക്കുന്ന പ്രഥമ ഷോപ്പ് ഖത്തര്‍ ഫെസ്റ്റിവലിന് നാളെ തുടക്കമാകും. രാജ്യത്തെ ഏറ്റവും വലിയ മാളുകളിലൊന്നായ മാള്‍ ഓഫ് ഖത്തറിന്‍രെ ഒയാസിസിലാണ് ഫെസ്്റ്റിവലിന്‍െറ ഉദ്ഘാടന ചടങ്ങുകള്‍ നടക്കുക. പ്രമുഖ ഹാസ്യതാരം ഹമദ് അല്‍ അമ്മാരിയാണ് ഷോപ്പ് ഖത്തര്‍ ഫെസ്റ്റിവലിന്‍െറ ഉദ്ഘാടന ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുക. വരാനിരിക്കുന്ന ദോഹ കോമഡി ഫെസ്റ്റിവലിനെ സംബന്ധിച്ച് ഹാസ്യരൂപേണയുള്ള അവതരണവും അമ്മാരി സന്ദര്‍ശകര്‍ക്ക് നല്‍കും. ഖത്തറിലെ അറിയപ്പെടുന്ന ഗായകനായ ഫഹദ് അല്‍ കുബൈസിയുടെ സംഗീതവിരുന്നും മാളിലത്തെുന്ന സന്ദര്‍ശകര്‍ക്കും അതിഥികള്‍ക്കുമായി ഒയായിസില്‍ ഒരുക്കിയിട്ടുണ്ട്.
ഫെസ്റ്റിവലിന്‍െറ ഭാഗമായി പൊതുജനങ്ങള്‍ക്കുള്ള ആഘോഷപരിപാടികള്‍ വരുന്ന വാരാന്ത്യങ്ങളില്‍ ദോഹ കോര്‍ണിഷില്‍ വെച്ച് നടക്കുമെന്ന് ഖത്തര്‍ ടൂറിസം അതോറിറ്റി അറിയിച്ചു. വിവിധ തരത്തിലുള്ള ഭക്ഷ്യ ട്രക്കുകളും സ്റ്റാളുകളും കോര്‍ണിഷിലത്തെുന്ന സന്ദര്‍ശകരെ സേവിക്കാന്‍ സജ്ജമായിരിക്കും. വൈകിട്ട് നാല് മുതല്‍ പത്ത് വരെയാണ് വാരാന്ത്യങ്ങളിലെ പരിപാടികള്‍. മൗര്‍ജാന്‍ റെസ്റ്ററന്‍റിനോടടുത്തായി കണ്ണഞ്ചിപ്പിക്കുന്ന കരിമരുന്ന് പ്രയോഗവും വാരാന്ത്യങ്ങളില്‍ നടക്കും.
പുതിയ വിപണന മേഖല കെട്ടിപ്പടുക്കുന്നതിന് മുന്നോട്ട് വന്ന പൊതു-സ്വകാര്യമേഖലകള്‍ക്ക് നന്ദി അറിയിക്കുകയാണെന്നും ഇതില്‍ സന്തോഷിക്കുന്നതായും ഖത്തര്‍ ടൂറിസം അതോറിറ്റി ടൂറിസം ഇവന്‍റ്സ് ഡയറക്ടറും ഫെസ് റ്റിവല്‍ ഡയറക്ടറുമായ മഷാല്‍ ശഹ്ബിക് പറഞ്ഞു. ജനുവരി ഏഴ് മുതല്‍ ഫെബ്രുവരി ഏഴ് വരെയാണ് ഫെസ്റ്റിവല്‍ നടക്കുന്നത്.
വിവിധ പോപ്പുലര്‍ ബ്രാന്‍ഡുകളില്‍ സ്വദേശികള്‍ക്കും വിദേശികള്‍ക്കും വിവിധ ഡിസ്കൗണ്ടുകള്‍ ഫെസ്റ്റിവലില്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
നാല് മില്യന്‍ ഖത്തര്‍ റിയാല്‍ സമ്മാനത്തുക വിവിധ നറുക്കെടുപ്പിലൂടെ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കും. വിവിധ പ്രായക്കാര്‍ക്കുള്ള മത്സരങ്ങളും വിനോദപരിപാടികളും ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കും.
തുണിത്തരങ്ങള്‍, ഇലക്ട്രോണിക്സ്, കോസ്മെറ്റിക്സ്, വിവിധ ഉപകരണങ്ങള്‍ എന്നിവകള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവാണ് ഫെസ്റ്റിവല്‍ സീസണില്‍ നല്‍കുന്നത്.
ഖത്തര്‍ മാള്‍, എസ്ദാന്‍ മാള്‍, ഹയാത് പ്ളാസ, അല്‍ഖോര്‍ മാള്‍, ലഗൂണ മാള്‍, ഗള്‍ഫ് മാള്‍, ലാന്‍ഡ്മാര്‍ക് മാള്‍, ദാര്‍ അല്‍ സലാം മാള്‍, ഗേറ്റ് മാള്‍, പേള്‍ ഖത്തര്‍ എന്നീ റീട്ടെയില്‍ പങ്കാളികളാണ് ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.