ദോഹ: കരീം 28 വര്‍ഷം മുമ്പെ ഖത്തറിലത്തെുമ്പോള്‍ കൈയ്യില്‍ ഒരു ഹാര്‍മോണിയം കരുതാത്തതിന്‍െറ വലിയ വിഷമം ഉണ്ടായിരുന്നു. എന്നാല്‍ വന്ന ദിനംതന്നെ താമസ സ്ഥലത്ത് എത്തിചേര്‍ന്നപ്പോള്‍ ഹാര്‍മോണിയം കിട്ടി. അത് കൈയ്യിലെടുത്ത് വായിക്കാന്‍ കഴിഞ്ഞു എന്നതായിരുന്നു ഭാഗ്യവും. അന്ന് മുതല്‍ കരീം ഖത്തറിലെ മലയാളികളുടെ കീബോര്‍ഡ് ആര്‍ട്ടിസ്റ്റായി മാറി. നീണ്ട 28 വര്‍ഷങ്ങള്‍ക്ക് ശേഷം അദ്ദേഹം പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങാനുളള ഒരുക്കത്തിലാണ്. മലയാളി ഗായക സംഘങ്ങള്‍ക്കും ആസ്വാദകര്‍ക്കും കരീം സരിഗയുടെ മടങ്ങിപ്പോക്ക് വലിയ നഷ്ടമാണ് നല്‍കുന്നത്. ‘എല്ലാവരും പറയുന്നു പോകരുത്. പക്ഷെ എനിക്ക് പോയെ പറ്റൂ. കുടുംബത്തിന് എന്‍െറ സാമിപ്യം ആവശ്യമാണന്ന് വീട്ടുകാര്‍ നിര്‍ബന്ധിക്കുന്നു. അപ്പോള്‍ പ്രവാസ ജീവിതത്തിനോട് വിട പറയേണ്ട അവസ്ഥ വന്നു. എന്നാല്‍ നാട്ടില്‍ ചെന്നാലും കീബോര്‍ഡ് വായിക്കണം എന്നാഗ്രഹമുണ്ട്.’
അവിടെയും കൂടുതല്‍ അവസരങ്ങളുണ്ടെന്നത് സന്തോഷം നല്‍കുന്നതായും കരീം പറയുന്നു. മലപ്പുറം മാറഞ്ചേരി സ്വദേശിയായ ഇദ്ദേഹം 24 ാം വയസിലാണ് ഖത്തറില്‍ എത്തുന്നത്. നാട്ടിലെ നിസരി കലാവേദി ഗ്രൂപ്പിലെ കീബോര്‍ഡ് ആര്‍ട്ടിസ്റ്റായിരുന്നു. അതിനൊപ്പം നാടകങ്ങള്‍ക്കും മറ്റും കീബോര്‍ഡ് വായിക്കുകയും ചെയ്യുമായിരുന്നു.
എന്നാല്‍ കലയുമായി നടന്നാല്‍ കുടുംബത്തിന്‍െറ പ്രാരാബ്ദം മാറില്ല എന്ന തിരിച്ചറിവിലാണ് അദ്ദേഹം പ്രവാസ ലോകത്തേക്ക് എത്തിയത്. എന്നാല്‍ വിമാനത്താവളത്തില്‍ കൂട്ടിക്കൊണ്ട് പോകാന്‍ വന്ന ഹംസയുടെ മുറിയില്‍ എത്തിയപ്പോഴാണ് അദ്ദേഹം തബലിനിസ്റ്റാണന്നും മുറിയിലുള്ളവര്‍ ഗായകരാണന്നും കരീം മനസിലാക്കുന്നത്. അങ്ങനെയാണ് ഖത്തറില്‍ ജോലിക്കിടെയുള്ള ഇടവേളകളില്‍ കരീം വേദികളില്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. നൂറുദ്ദീന്‍ എന്ന മലയാളികളുടെ പ്രിയ പ്രവാസി ഗായകനൊപ്പം കരീമും ഒത്തുചേര്‍ന്ന് ഗാനമേള വേദികളിലും ‘മെഹ്ഫിലു’കളിലും സ്ഥിരമായി എത്തി.
ഒരിക്കല്‍ നാട്ടില്‍ ലീവിന് പോയ നൂറുദ്ദീന്‍െറ മരണ വാര്‍ത്തയാണ് എത്തിയത്. ആ വിയോഗം തനിക്ക് ഇപ്പോഴും ഏറെ വേദനയുണ്ടാക്കുന്നതെന്ന് കരീം പറയുന്നു.
മുന്നൂറോളം വേദികളില്‍ കീബോര്‍ഡ് വായിച്ച ഇദ്ദേഹം ഗള്‍ഫില്‍ നടന്ന വിവിധ പ്രശസ്ത ഗായകരുടെ ഗാനമേളകള്‍ക്കും കീബോര്‍ഡ് വായിച്ചു. ജയചന്ദ്രന്‍ മുതല്‍ വേണുഗോപാല്‍ വരെയുളളവര്‍ക്ക് വേണ്ടി കീബോര്‍ഡ് വായിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.