ദിവസങ്ങള്‍ക്ക് മുമ്പ് നാട്ടില്‍പോയ  യുവാവ് ബൈക്കപകടത്തില്‍ മരിച്ചു

ദോഹ: വടകര വള്ളിക്കാട് സ്വദേശി തലക്കുളത്തില്‍ ഷാനവാസ്(35) നാട്ടില്‍ വാഹനാപകടത്തില്‍ മരിച്ചു. ഷഹാനിയയില്‍ റസ്റ്റോറന്‍റ് ജീവനക്കാരനായിരുന്നു. അഞ്ചുദിവസം മുന്‍പാണ് നാട്ടില്‍പോയത്. വടകര കൈനാട്ടി ബാലവാടി സ്റ്റോപ്പിനടുത്തായിരുന്നു അപകടം. നിയന്ത്രണം വിട്ട ബൈക്ക് പോസ്റ്റിലിടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ഭാര്യ റംസീന. മക്കള്‍ റന ഫാത്തിമ(അഞ്ചുവയസ്), മുഹമ്മദ് റസിന്‍(എട്ടുമാസം). പരേതനായ ടി.കെ.അബ്ദുറഹിമാനാണ് പിതാവ്. മാതാവ് കുഞ്ഞാമി.  സഹോദരങ്ങള്‍ റസാഖ്(ദുബൈ), സെറീന. ഇന്ന്  ഇഷാ നമസ്കാരശേഷം ഷാരാ അസ്മഖിലെ പള്ളിയില്‍ മയ്യത്ത് നമസ്കാരമുണ്ടാകുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.