ഖത്തര്‍ കായിക ദിനത്തിന്  വിപുലമായ ഒരുക്കം

ദോഹ : ഖത്തറിന്‍െറ കായിക ദിനമായ ഫെബ്രുവരി 14 ന്   കായിക ദിനത്തില്‍  151 ഓളം വിവിധങ്ങളായ കലാ പ്രകടനങ്ങളും മത്സരങ്ങളും നടക്കും. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളിലുള്ള കായിക സംഘടനകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും  സര്‍ക്കാര്‍, സര്‍ക്കാരിതര സ്പോര്‍ട്സ് ക്ളബ്ബുകളും യുവജന സംഘടനകളും സര്‍ക്കാര്‍ , സര്‍ക്കാരിതര കമ്പനികളും കായിക ദിന പരിപാടികളില്‍ പങ്കാളികളാകും. 135 ഓളം  സംഘടനകളാണ് കായിക ദിന മത്സരങ്ങളിലും പരിപാടികളിലും നേരിട്ടു പങ്കെടുക്കുന്നത്. ഇതാദ്യമായി കായിക ദിനത്തില്‍  സ്ത്രീകള്‍ക്ക് വേണ്ടി പ്രത്യേകമായി  കായിക മത്സരങ്ങളും അതിന് ആവശ്യമായ സ്ഥലങ്ങളും ഗാലറികളും ഒരുക്കും. സ്പോര്‍ട്സ് ദിനത്തിജന്‍െറ  ഭാഗമായി 
സിമൈസിമ   വനിതാ  ഫോറം, ഒളിമ്പിക്സ്  പാര്‍ക്കില്‍ സ്ത്രീകള്‍ക്ക് വേണ്ടി കായിക വിനോദങ്ങള്‍  സംഘടിപ്പിക്കുന്നുണ്ട്.   കഅബാന്‍ വനിതാ ഫോറം അവരുടെ ആസ്ഥാനത്തും മത്സരങ്ങള്‍ നടത്തും.
കായിക ദിനത്തില്‍  ലുസൈല്‍  ക്ളബ് വനിതകള്‍ക്ക് വേണ്ടി സൈക്കിള്‍ സവാരി, നടത്തം പോലുള്ള മത്സരങ്ങള്‍ക്ക്  പുറമെ  വ്യായാമം, ഫിറ്റ്നസ് തുടങ്ങിയ കാര്യങ്ങള്‍ക്കും  മുന്‍തൂക്കം നല്‍കുന്ന പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്.
 ആഭ്യന്തര മന്ത്രാലയം പോലീസ് ട്രൈനിംഗ് കേന്ദ്രത്തില്‍ വനിതകള്‍ക്ക് പ്രത്യേകമായി കായിക വിനോദങ്ങള്‍ സംഘടിപ്പിക്കും. സലത്ത ജദീദ് പാര്‍ക്കില്‍ അല്‍ ജസ്റ വനിതാ ഫോറം പരിപാടികള്‍ നടത്തുന്നുണ്ട്. വക്രയിലെ വനിതകള്‍ക്ക്  വേണ്ടി  വക്റ ഫാമിലി പാര്‍ക്കിലും ഖത്തര്‍ വനിതാ അസോസിയേഷന്‍  അതിന്‍െറ ആസ്ഥാനത്തും വിവിധങ്ങളായ കായിക പരിപാടികള്‍  ആസൂത്രണം ചെയ്യുന്നുണ്ട്. അതോടൊപ്പം ആസ്പെയര്‍ സോണില്‍  വിവിധ വനിതാ സംഘടനകള്‍  പരിപാടികള്‍  ആവിഷ്കരിക്കും.
കായിക ദിനത്തിലെ പരിപാടികള്‍ മുഖ്യമായും നടക്കുന്നത് കത്താറയിലും ആസ്പയര്‍ സോണിലുമാണ്. ആസ്പയര്‍ സോണില്‍ 37 ഉം , കത്താറയില്‍ 59 ഉം പരിപാടികള്‍ നടക്കും. പടിഞ്ഞാറന്‍ മേഖലയില്‍ 19 വടക്കന്‍ മേഖലയില്‍  ഏഴ്,കിഴക്ക് 11 തെക്ക് എട്ട്  എന്നിങ്ങനെയാണ് ആസൂത്രണം ചെയ്തിട്ടുള്ള കായിക പരിപാടികളുടെ എണ്ണം.
 

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.