ദോഹ : ഫലസ്തീനിലും ഖുദ്സിലും ഇസ്രായേല്‍ നടത്തിക്കൊണ്ടിരിക്കുന്ന അന്യായവും അവിഹിതവുമായ കയ്യേറ്റത്തിനെതിരെ ദോഹ ആസ്ഥാനമായുള്ള ആഗോള ഇസ്ലാമിക പണ്ഡിത സഭ രംഗത്തത്തെി.
ഫലസ്തീനികള്‍ ജൂത കുടിയേറ്റം അനുവദിച്ചും ഇസ്രായേല്‍ രാഷ്ടത്തിന്‍െറ ഭൂപടം വിശാലമായി മാറ്റിവരക്കാന്‍ ആഹ്വാനം ചെയ്തും ഇസ്രായേല്‍ സെനറ്റ് ഈയിടെ പാസ്സാക്കിയ പ്രമേയം മുസ്ലിം ലോകത്തിനു ഒരു നിലക്കും സ്വീകാര്യമല്ളെന്ന് സംഘടനയുടെ ജനറല്‍ സെക്രട്ടറി ഡോക്ടര്‍ അലി മുഹിയുദ്ധീന്‍ അല്‍ ഖുറദാഗി പ്രസ്താവിച്ചു.
ജൂത സൈന്യത്തിന്‍്റെ നീക്കത്തില്‍ അദ്ദേഹം ശക്തമായ പ്രധിഷേധം രേഖപ്പെടുത്തി. ഫലസ്തീനികളുടെ നിലനില്പിനുള്ള അവകാശം ഹനിച്ചും അന്താരാഷ്ട്ര നിയമങ്ങള്‍ കാറ്റില്‍ പറത്തിയും ഇസ്രായേല്‍ നടത്തുന്ന അന്യായമായ കുടിയേറ്റം അമേരിക്കയിലെ പുതിയ ഭരണ കൂടത്തിന്‍്റെ ഒത്താശയോടെയാണ്.
ഈ നിര്‍ണ്ണായക വേളയില്‍ മുസ്ലിം ലോകം ഫലസ്തീന്‍ ജനതയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കേണ്ടതുണ്ട്. ഡേ. ഖുറദാഗി പറഞ്ഞു.
ഫലസ്തീനില്‍ നടക്കുന്ന മനുഷ്യാവകാശങ്ങളുടെ നേരെ അന്താരാഷ്ട്ര സമൂഹം തികഞ്ഞ മൗനം പാലിക്കുകയാണ്.
ജൂത സൈന്യത്തിന്‍്റെ അതിക്രമത്തിനെതിരെ അന്താരാഷ്ട്ര ഇസ്ലാമിക ഓര്‍ഗനൈസേഷന്‍ സ്വീകരിച്ച നിലപാടിനെ ഡോ. ഖുറദാഗി പ്രശംസിച്ചു.
വിശിഷ്യാ , ഐക്യ രാഷ്ട്ര സഭയുടെ അവസാനത്തെ 2334 നമ്പര്‍ പ്രമേയത്തിന് വിരുദ്ധമായുള്ള ഇസ്രായേലിന്‍െറ കുടിയേറ്റ നീക്കത്തിനെതിരെ ഓര്‍ഗനൈസേഷന്‍ ശക്തമായി പ്രതികരിച്ചത് അദ്ദേഹം അനുസ്മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.