ദോഹ: അവശരുടെ അത്താണിയായ അറക്കല്‍ മഹല്ല് കമ്മിറ്റി മൂന്നര പതിറ്റാണ്ട് പിന്നിടുന്നു. പ്രവാസ ലോകത്തെ കൂട്ടായ്മയുടെ കരുത്തുമായി മുന്നേറുന്ന കുമരനെല്ലൂര്‍ അറക്കല്‍ മഹല്ല് കമ്മിറ്റിയാണ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ 35 വര്‍ഷം പിന്നിടുന്നത്. ജീവിതത്തിന്‍െറ നാനാതുറകളില്‍പ്പെട്ടവരുടെ നീറുന്ന പ്രശ്നങ്ങള്‍ക്കായി ഈ മഹല്ല് കമ്മിറ്റി എന്നും മുന്നിലുള്ളതായി ഭാരവാഹികള്‍ പറഞ്ഞു. ഈ കൂട്ടായ്മയില്‍ നിലവില്‍ നൂറില്‍പ്പരം അംഗങ്ങളുണ്ട്. ഇതിലെ ഭൂരിഭാഗം പ്രവര്‍ത്തകരും ഹൗസ് ജോലിക്കാരും വിവിധ വിസകളില്‍ ജോലി ചെയ്യുന്നവരുമാണ്. കഴിഞ്ഞ ദിവസം നടന്ന വാര്‍ഷികയോഗത്തില്‍ ഇതര സമുദായങ്ങളുടെ കഷ്ടതകള്‍ കണ്ടറിഞ്ഞു സഹായിച്ചും സമൂഹത്തിന് പുത്തനുണര്‍വ് നല്‍കാനും, പ്രവര്‍ത്തനങ്ങള്‍ മറ്റു മേഖലകളിലേക്ക് വ്യാപിക്കാനുള്ള തീരുമാനങ്ങള്‍ക്കും അന്തിമ രൂപം നല്‍കി.
പുതിയ ഭാരവാഹികളായി വി കെ സൈതലവി (പ്രസി)ടി അബ്ദു റഹ്മാന്‍ (ജന: സെക്ര) കെ പി ജബ്ബാര്‍ (ട്രഷറര്‍ ) തുടങ്ങി11 ജന: കൗണ്‍സില്‍ അംഗങ്ങളേയും അഞ്ച് രക്ഷാധികാരികളേയും തെരഞ്ഞടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.