സിറിയൻ ജനതക്കുള്ള സഹായ പ്രവർത്തനങ്ങൾ തുടരും– ഖത്തർ 

ദോഹ: സിറിയൻ ജനതക്കുള്ള സഹായപ്രവർത്തനങ്ങൾ തുടരുന്നതിന് സന്നദ്ധമാണെന്ന് ഖത്തർ ഐക്യരാഷ്ട്ര  ഭയിൽ വ്യക്തമാക്കി. സിറിയയെയും മേഖലയെയും പിന്തുണക്കുകയെന്ന തലക്കെട്ടിൽ ബ്രസൽസ് സമ്മേളനത്തിെൻറ തുടർപ്രവർത്തനങ്ങൾക്കായി യൂറോപ്യൻ യൂണിയനും ഐക്യരാഷ്ട്രസഭയും വിളിച്ചു ചേർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്ന ഖത്തർ സ്ഥിരം പ്രതിനിധി അംബാസഡർ ശൈഖ അൽയാഅ് അഹ്മദ് ബിൻ സൈഫ് ആൽഥാനിയാണ് ഖത്തർ നിലപാട് ആവർത്തിച്ച് വ്യക്തമാക്കിയത്. 
സിറിയൻ പ്രതിസന്ധിയുടെ ആരംഭം മുതൽ ഇതുവരെയായി ഖത്തർ 1.6 ബില്യൻ അമേരിക്കൻ ഡോളർ സഹായപ്രവർത്തനങ്ങൾക്കായി ചെലവഴിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. സിറിയിയിൽ ഈ വർഷം മാത്രം വിവിധ സഹായ–ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി ഖത്തർ നൂറ് മില്യൻ ഡോളർ ചെലവഴിച്ചുവെന്നും അന്താരാഷ്ട്ര, പ്രാദേശി സംഘടനകളുമായി സഹകരിച്ച് സിറിയൻ കുട്ടികൾക്കും യുവാക്കൾക്കുമായി പ്രത്യേക പരിപാടികൾ സംഘടിപ്പിച്ചുവെന്നും അവർ ചൂണ്ടിക്കാട്ടി. അഞ്ച് വർഷമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന പരിപാടിയിലൂടെ നാല് ലക്ഷം സിറിയൻ കുട്ടികൾക്കാണ് പ്രയോജനം ലഭിച്ചതെന്നും ഈയിടെ നടന്ന ലണ്ടൻ സമ്മേളത്തിൽ 100 മില്യൻ ഡോളർ സഹായ പ്രവർത്തനങ്ങൾക്കായി നൽകുമെന്നും ശൈഖ അൽയാഅ് സൈഫ് ആൽഥാനി പറഞ്ഞു. 60000 സിറിയക്കാരെ ഖത്തർ സ്വീകരിച്ചുവെന്നും സിറിയൻ ദുരിതങ്ങൾക്കും പ്രതിസന്ധികൾക്കും കാരണക്കാരായവരെ നിയമത്തിന് മുന്നിൽ ഹാജരാക്കുന്നതിന് അന്താരാഷ്ട്ര സമൂഹം അടിയന്തിരമായി ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.  
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.