‘ഡിസ്കവര്‍ ഖത്തര്‍’ മത്സരങ്ങള്‍ക്ക്  തുടക്കമായി

ദോഹ:  ‘ലോക വിനോദസഞ്ചാര ദിനം’ (ഡബ്ള്യു.ടി.ഡി)യുടെ ഭാഗമായി ഖത്തര്‍ ടൂറിസം അതോറിറ്റി (ക്യു.ടി.എ) ഖത്തര്‍ നിവാസികള്‍ക്കായി സംഘടിപ്പിക്കുന്ന ‘ഡിസ്കവര്‍ ഖത്തര്‍’ മത്സരങ്ങള്‍ക്ക് ചൊവ്വാഴ്ച തുടക്കമായി. ‘വിനോദസഞ്ചാരിയുടെ കണ്ണീലൂടെ ഖത്തറിനെ കണ്ടത്തെുക’ യെന്നതാണ് മത്സരം. വിവിധ സാമൂഹിക മാധ്യമങ്ങള്‍ വഴി പങ്കെടുക്കാവുന്ന അഞ്ചുദിവസം നീളുന്ന മത്സരം ഒക്ടോബര്‍ ഒന്നിന് അവസാനിക്കും. മത്സര ഭാഗമായി രാജ്യത്തെ പ്രധാന നാഴികക്കല്ലായ എട്ട് സ്ഥലങ്ങളില്‍ ലൈഫ് സൈസിലുള്ള ഫോട്ടോ ഫ്രെയിമുകള്‍ സ്ഥാപിച്ചിരിക്കും. ഫ്രയിമിലൂടെ ഖത്തറിന്‍െറ ബാഹ്യ പ്രകൃതി പകര്‍ത്തുകയും സാമൂഹിക മാധ്യമകങ്ങളില്‍ പോസ്റ്റ് ചെയ്യുകയുമാണ് വേണ്ടത്. ഇതിനായി രാജ്യത്തെ എട്ട് ലാന്‍റ് മാര്‍ക്കുകള്‍ ക്യു.ടി.എ  പ്രഖ്യാപിച്ചുകഴിഞ്ഞു.  അവ ഇവയാണ്: 
മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട്ട്; കതാറ; അല്‍ സുബാറ ഫോര്‍ട്ട്; സൂഖ് വാഖിഫ്, ശൈഖ് ഫൈസല്‍ ബിന്‍ ഖാസിം ആല്‍ഭാനി മ്യൂസിയം; ആസ്പയര്‍ സോണ്‍, ഇമാം മുഹമ്മദ് ഇബിന് അബ്ദ് അല്‍ വഹാബ് മോസ്ക്; ഈസ്റ്റ്വെസ്റ്റ്/വെസ്-ഈസ്റ്റ് റിച്ചാര്‍ഡ് സീറ ഇന്‍സ്റ്റലേഷന്‍ (ബ്രൗക്ക് നാച്ച്വര്‍ റിസര്‍വ്, സിക്റീത്തിന് സമീപം). ഇവിടങ്ങളില്‍ ലൈഫ് സൈസ് ഫോട്ടോ ഫ്രെയിമുകളും സ്ഥാപിച്ചിട്ടു കഴിഞ്ഞതായി ക്യു.ടി.എ അറിയിച്ചു. 
 ‘വിനോദം സഞ്ചാരം എല്ലാവര്‍ക്കും -ആഗോള ജനതക്ക് പ്രാപ്യമാക്കുക’  എന്ന പ്രമേയത്തിലൂന്നി’യുള്ള ലോക വിനോദ സഞ്ചാരാഘോഷങ്ങളുടെ ഭാഗമായുള്ള മത്സര വിജയികള്‍ക്ക് ഖത്തറിലെ വിവിധ ടൂര്‍ ഓപ്പറേറ്റര്‍മാര്‍  നിരക്ക് കുറച്ച് വിദേശ യാത്രാ പാക്കേജുകള്‍ ലഭ്യമാക്കുകയും, രാജ്യത്തെ നക്ഷത്ര ഹോട്ടലില്‍ തങ്ങാന്‍ അവസരമൊരുങ്ങുകയും ചെയ്യും. 
‘ഹാഷ് ടാഗ് ഡബ്ള്യു.ടി.ഡി 2016, ഹാഷ് ടാഗ് ഷോക്കേസ് ഖത്തര്‍’ എന്നിവയിലാണ് ചിത്രങ്ങള്‍ പോസ്റ്റ് ചെണ്ടേത്. മത്സര വിജയിക്ക് രാജ്യത്തെ പ്രമുഖ പഞ്ച നക്ഷത്ര ഹോട്ടലില്‍ തങ്ങാന്‍ അവസരം ലഭിക്കും.  ക്യു.ടി.എ സോഷ്യല്‍ മീഡിയ പോര്‍ട്ടലുകളായ @വിസിറ്റ് ഖത്തര്‍, @ക്യു.ടി.എ കോര്‍പറേറ്റ് എന്നിവയില്‍ ഫോട്ടോ ഫ്രയിം ലൊക്കേഷനുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ നല്‍കിയിട്ടുണ്ട്. യു.എന്‍ ലോക ടൂറിസം ദിനമായി പ്രഖ്യാപിച്ച സെപ്റ്റംബര്‍ 27 മുതല്‍ ഒക്ടോബര്‍ ഒന്നു വരെയാണ് മത്സര തീയതികള്‍. 
രാജ്യത്തെ പ്രധാനപ്പെട്ട മിക്ക ഹോട്ടലുകളിലും ഈ ദിവസങ്ങളില്‍ സ്പെഷല്‍ പാക്കേജുകള്‍ ലഭ്യമാക്കുന്നുണ്ട്. പ്രാതല്‍, ലഞ്ച് ബഫറ്റ്, ഡെസേര്‍ട്ട് സഫാരി, സ്പാ ട്രീറ്റ്മെന്‍റ്, ദൗ ക്രൂയിസ്, രാത്രിയിലെ ക്യാമ്പിങ് എന്നിവക്കും സൗജന്യ നിരക്ക് ഏര്‍പ്പെടുത്തും. 
ആഘോഷദിനങ്ങളുടെ ഭാഗമാകുന്ന ടൂര്‍ ഓപ്പറേറ്റര്‍മാര്‍:  ഖത്തര്‍ വെഞ്ചേഴ്സ്, അറേബ്യന്‍ അഡ്വഞ്ചര്‍ ഖത്തര്‍, ഗള്‍ഫ് അഡ്വഞ്ചര്‍, ഖത്തര്‍ ഇന്‍റര്‍നാഷനല്‍ അഡ്വഞ്ചര്‍ എന്നിവയാണ്. ഹോട്ടലകള്‍ റമദ ഇന്‍കോര്‍ ദോഹ, അല്‍ സുല്‍ത്താന്‍ ബീച്ച് റിസോര്‍ട്ട്, എസ്ദാന്‍ ഹോട്ടല്‍ ആന്‍റ് സ്യൂട്ട്സ് തുടങ്ങി ഹോട്ടലുകളുടെ നീണ്ട നിരയുണ്ട്. 
‘സുസ്ഥിര വിനോദ സഞ്ചാരം’ എന്ന പ്രമേയതിലൂന്നിയുള്ള 2017ലെ യു.എന്‍ ലോക ടൂറിസം ദിനത്തിന് ആതിഥേയരാകുന്നത് ഖത്തറാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.