ദോഹ: ജല സ്കൂട്ടറും ജെറ്റ് സ്കിസും പ്രായപൂര്‍ത്തിയാകാത്തവര്‍ ഉപയോഗിക്കരുതെന്ന് നിര്‍ദേശം. മന്ത്രാലയത്തിലെ കോസ്റ്റ്സ് ആന്‍ഡ് ബോര്‍ഡേഴ്സ് സെക്യൂരിറ്റി ജനറല്‍ അഡ്മിനിസ്ട്രേഷനാണ് ഈ നിര്‍ദേശം നല്‍കിയിരിക്കുന്നത്. സ്ക്കൂട്ടര്‍ ഉപയോഗിച്ച് പരിചയമില്ലാത്തവരും ഇവ ഉപയോഗിക്കുന്നത് സൂക്ഷിച്ചുവേണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. മുതിര്‍ന്നവരും ജല സ്കൂട്ടറുകളും ജെറ്റ് സ്കിസും ഉപയോഗിക്കുമ്പോള്‍ സുരക്ഷിത മാര്‍ഗങ്ങള്‍ അവലംബിച്ചിരിക്കണം.
ഈദ് അവധിദിനങ്ങളില്‍ കടലില്‍ ജല സ്കൂട്ടര്‍, ജെറ്റ് സ്കിസ് സവാരിക്കാരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നിര്‍ദേശം. ജലസവാരിക്കാര്‍ക്ക് സുരക്ഷിത നിര്‍ദേശം നല്‍കിയിരിക്കുന്നത്.
ഗതാഗത മന്ത്രാലയത്തില്‍ സ്ക്കൂട്ടര്‍ രജിസ്റ്റര്‍ ചെയ്തിരിക്കണം. വാഹനത്തിന്‍്റെ രജിസ്ട്രേഷന്‍ നമ്പര്‍ പ്ലേറ്റ് മുമ്പിലും പിന്നിലും സ്ഥാപിച്ചിരിക്കണം. സ്ക്കൂട്ടര്‍ സവാരി നടത്തുന്ന മുഴുവന്‍ സമയങ്ങളിലും ലൈഫ് ജാക്കറ്റ് ധരിക്കണം. ഇഗ്നീഷ്യന്‍ കീ ഡ്രൈവറുടെ കൈത്തണ്ടയുമായി നിര്‍ബന്ധമായും ബന്ധപ്പെടുത്തിയിരിക്കണം.
നിരോധിത നീന്തല്‍, ഡൈവിങ് അല്ലങ്കെില്‍ ബീച്ച് മേഖല, സമുദ്ര പ്രവര്‍ത്തന മേഖല, നിരോധിത മേഖല എന്നിവിടങ്ങളില്‍ സ്ക്കൂട്ടര്‍ സവാരി അനുവദനീയമല്ല. കടല്‍ തീരങ്ങളിലെ സ്വകാര്യ വസ്തുക്കളില്‍ നിന്നും ഹോട്ടലുകളില്‍ നിന്നും അകലെയായിരിക്കണം സവാരി നടത്താന്‍.
ശരിയായ രീതിയില്‍ ഗതിനിയന്ത്രണ വെളിച്ച സംവിധാനങ്ങള്‍ സ്ക്കൂട്ടറില്‍ ഘടിപ്പിക്കണം. സ്ക്കൂട്ടറിന്‍്റെ വലത് വശത്ത് പച്ച നിറത്തിലുള്ള വെളിച്ചവും ഇടതു വശത്ത് ചുമപ്പും പിന്‍ ഭാഗത്ത് വെള്ള വെളിച്ചവുമായിരിക്കണം ഘടിപ്പിക്കേണ്ടത്.
കടലിലെ മറ്റുള്ളവരുടെ സുരക്ഷയെ കരുതി സ്ക്കൂട്ടര്‍ സവാരിക്കാര്‍ അക്രോബാറ്റിക് പ്രകടനങ്ങള്‍ നടത്തരുതെന്നും നിര്‍ദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.