ദോഹ: സാമൂഹിക സാമ്പത്തിക രംഗത്ത് സുസ്ഥിര വികസനം ലക്ഷ്യംവെച്ചുള്ള ദോഹ നഗരത്തിലെ വികസന പദ്ധതികള്‍ പുരോഗതിയുടെ പാതയിലെന്ന് റിപ്പോര്‍ട്ട്. എന്നാല്‍, പാരിസ്ഥിതിക പ്രശ്നങ്ങള്‍ സംബന്ധിച്ച പല വിഷയങ്ങളിലും നഗരം കൂടുതല്‍ ശ്രദ്ധ പുലര്‍ത്തേണ്ടതുണ്ടെന്ന് ഈയിടെ പ്രസിദ്ധീകരിച്ച അര്‍ക്കാഡിസ് ‘സുസ്ഥിര നഗരങ്ങളുടെ പട്ടിക 2016’ല്‍ ചൂണ്ടിക്കാട്ടുന്നു.
മാതൃകാപരവും പ്രകൃതിസൗഹാര്‍ദപരവുമായ വികസനങ്ങള്‍ അടയാളപ്പെടുത്തി പ്രമുഖ നഗരങ്ങളേതെന്ന് നിര്‍ണയിക്കുന്ന ലോകത്തെ പ്രമുഖ എഞ്ചിനീയറിങ് ഡിസൈനിങ് കണ്‍സള്‍ട്ടന്‍സിയാണ് നെതര്‍ലാന്‍റ്സ് ആസ്ഥാനമായ അര്‍ക്കാഡിസ്. സാമൂഹികം (ജനങ്ങള്‍), പരിസ്ഥിതി (ഭൂമി), സാമ്പത്തികം (വരുമാനം) തുടങ്ങിയ പ്രധാന സ്തംഭങ്ങളിലൂന്നിയുള്ള സുസ്ഥിര നഗരവികസനമാണ് അര്‍ക്കഡിസ് സാമ്പത്തിക വ്യവസായ ഗവേഷണ വിഭാഗം പഠനവിധേയമാക്കുന്നത്. ഇതനുസരിച്ച് 32-ഓളം മാനദണ്ഡങ്ങള്‍ നിശ്ചയിക്കുകയും അവ വിലയിരുത്തി നൂറു നഗരങ്ങളുടെ പട്ടിക തയാറാക്കുകയുമാണ് ചെയ്യുക. പ്രധാന സ്തംഭങ്ങള്‍ പിന്നീട് മൂന്നു മേഖലാക്കിത്തിരിച്ചും പട്ടിക തയാറാക്കുന്നു. എട്ടു നഗരങ്ങളുള്ള അര്‍ക്കാഡിസിന്‍െറ മിഡില്‍ ഈസ്റ്റ് സുസ്ഥിര നഗര സൂചികയില്‍ ദോഹ നഗരം നാലാം സ്ഥാനത്താണുള്ളത്. ഈ ഗണത്തില്‍പ്പെടുന്ന ലോക നഗരങ്ങളുടെ സൂചികയില്‍ 72-ാം സ്ഥാനത്തും. ‘ജനങ്ങളും വരുമാനങ്ങളു’മെന്ന വിഭാഗത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ദോഹ, ഗതാഗതത്തിലും സാമൂഹിക വികസനത്തിനുമായി ഖത്തര്‍ 2030 നാഷനല്‍ വിഷന്‍െറ ഭാഗമായി കൂടുതല്‍ നിക്ഷേപം വകയിരുത്തുന്നുണ്ടെന്ന കണ്ടത്തെലിന്‍െറ അടിസ്ഥാനത്തിലാണിത്. പരിസ്ഥിതി സംബന്ധിച്ച മാനദണ്ഡങ്ങളില്‍ മുന്നേറാന്‍ സാധിക്കാത്തതിനാല്‍ നഗര സൂചികയിലെ പരിസ്ഥിതി വിഭാഗം റാങ്കിങില്‍ 98-ാം സ്ഥാനത്തേക്ക് നഗരം പിന്തള്ളപ്പെട്ടു. രാജ്യത്തിന്‍െറ ഊഷ്ണ പ്രകൃതിയും എണ്ണ-വാതക ഖനനവും, വികസന പദ്ധതികള്‍ക്കായി വേണ്ടി വരുന്ന വര്‍ധിച്ച തോതിലുള്ള ഊര്‍ജ്ജ വിനിയോഗവുമെല്ലാമാണ് പട്ടികയിലെ മുന്നോട്ടുള്ള കുതിപ്പിന് വിഘാതമായത്. എന്നാല്‍, ഖത്തര്‍ ദേശീയ ദര്‍ശനരേഖ 2030 ലക്ഷ്യമിടുന്ന ഹരിത സാങ്കേതിക വിദ്യയിലൂന്നിയുള്ള വികസനവും ഊര്‍ജ്ജ സംരക്ഷണ പരിപാടികളുമെല്ലാം ഭാവിയില്‍ നഗരത്തെ മുന്നേറാന്‍ സഹായിക്കുമെന്ന് അര്‍ക്കാഡിസ് ഖത്തര്‍ എം.ഡി ജാക്ക് ഓവര്‍കാം പറഞ്ഞു. 2022 ഫിഫ ലോകകപ്പിന് ആതിഥേയരാവുന്നതിന്‍െറ ഭാഗമായി ഗതാഗത-ആരോഗ്യ-വിദ്യാഭ്യാസ രംഗങ്ങളിലെ എല്ലാ മേഖലയിലും സ്ഥായിയായ വികസനം സാധ്യമാകുമെന്നും അദ്ദേഹം പറഞ്ഞു. സുസ്ഥിര നഗര സൂചികയില്‍ പശ്ചിമേഷ്യയില്‍നിന്ന് ദുബൈക്ക് ഒന്നാം സ്ഥാനവും (ആഗോള സൂചികയില്‍ 52-ാം സ്ഥാനം) അബൂദബി രണ്ടാംസ്ഥാനവും (58-ാം സ്ഥാനം), കുവൈത്ത് മൂന്നാംസ്ഥാനം (70ാം സ്ഥാനം), മസ്കത്ത് അഞ്ചാം സ്ഥാനവും (75ാം സ്ഥാനവും), റിയാദിന് ആറാം സ്ഥാനവും (76-ാം സ്ഥാനം), ജിദ്ദ ഏഴാം സ്ഥാനം (81-ാം സ്ഥാനവും), അമ്മാന്‍ എട്ടാം സ്ഥാനവും (86-ാം സ്ഥാനവും) കരസ്ഥമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.