ദോഹ: സിറിയയില്‍ ശക്തി പ്രാപിച്ച് വരുന്ന നരമേധം പരിഗണിച്ച് ഐക്യ രാഷ്ട്ര സഭയുടെ അടിയന്തിര യോഗം വിളിച്ച് ചേര്‍ക്കണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു. ഖത്തര്‍ പ്രതിനിധി ഉല്‍യാ ആല്‍ഥാനിയാണ് സെക്രട്ടറി ജനറല്‍ ബാന്‍കീ മൂണിന് മുന്നില്‍ ഈ ആവശ്യം ഉന്നയിച്ചത്. കുട്ടികളും സ്ത്രീകളും അടക്കം നൂറുക്കണകിന് ആളുകളാണ് ദിനേനെ ഇവിടെ കൊല്ലപ്പെടുന്നത്. മനുഷ്യത്വപരമായി ആവശ്യം പരിഗണിച്ച് എത്രയും വേഗം യോഗം വിളിച്ച് നടപടിക്ക് തയ്യാറാകണമെന്നാണ് ഖത്തര്‍ ആവശ്യപ്പെട്ടത്. യൂഎന്‍ സുരക്ഷാ സമിതിയിലെ പതിനഞ്ച് അംഗങ്ങളും ഈ ആവശ്യം ഉന്നയിച്ച് കഴിഞ്ഞതായി ആലിയ വ്യക്തമാക്കി. 2009 ലാണ് അവസാനമായി ഐക്യ രാഷ്ട്ര സഭയുടെ അസാധാരണ അടിയന്തിര യോഗം വിളിച്ച് ചേര്‍ത്തത്.
അന്ന് ഇസ്രയേല്‍ സൈന്യം ഫലസ്തീനില്‍ നടത്തിയ ഏകപക്ഷീയ ആക്രമണം ചര്‍ച്ച ചെയ്യുന്നതിനായിരുന്നു യോഗം ചേര്‍ന്നത്. അന്ന് ചേര്‍ന്ന സാഹചര്യത്തേക്കാള്‍ രൂക്ഷമായ സാഹചര്യമാണ് ഇപ്പോള്‍ സിറിയയില്‍ ഉള്ളത്. അത് കൊണ്ട് തന്നെ യോഗം വിളിച്ച് ചേര്‍ക്കാന്‍ ഇനിയും വൈകരുതെന്ന് ഖത്തര്‍ അഭ്യര്‍ത്ഥിച്ചു. ഇത്തരം കൂട്ടക്കുരുതികള്‍ക്കെതിരെ കയ്യും കെട്ടി നോക്കി നില്‍ക്കുന്നത് മനുഷ്യ സമൂഹത്തിന് അപമാനമാണെന്ന ശക്തമായ മുന്നറിയിപ്പും ഖത്തര്‍ പ്രതിനിധി ഉല്‍യാ ആല്‍ഥാനി പ്രകടിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.