??????? ????????? ???? ?????????? ??????????? ???????? ?????????????? ???????????????? ??????

കരള്‍ പിടയുന്ന മണ്ണില്‍ നിന്ന് കണ്ണീരോടെ..

ദോഹ: യുദ്ധം തകര്‍ത്ത ഇറാഖിന്‍െറ ദൈന്യത വെളിപ്പെടുത്തി ഇറാഖി കലാകാരന്‍െറ പ്രദര്‍ശനം. 
അധിനിവേശക്കെടുതികളുടെ ആഴവും പരപ്പും വ്യക്തമാക്കുന്നതാണ് മഹ്മൂദ് ഉബൈദിയുടെ ‘ഛിന്നഭിന്നമാക്കപ്പെട്ടവ (ഫ്രാഗ്മെന്‍റ്സ്) എന്ന പ്രമേയത്തില്‍ കതാറ സാംസ്കാരിക വില്ളേജില്‍ ആരംഭിച്ച കലാസൃഷ്ടികളുടെ പ്രദര്‍ശനം. ഖത്തര്‍ മ്യൂസിയത്തിന്‍െറ ആഭിമുഖ്യത്തില്‍ നടക്കുന്ന ഏകാംഗ പ്രദര്‍ശനം കതാറ വില്ളേജിലെ 10-ാം നമ്പര്‍ കെട്ടിടത്തിലാണ് ഒരുക്കിയിരിക്കുന്നത്. 
2017 ജനുവരി 30 വരെ നീളുന്നതാണ് പ്രദര്‍ശനം. 2003നുശേഷം നടന്ന ഇറാഖി അധിനിവേശത്തത്തെുടര്‍ന്ന് തങ്ങളുടെ രാജ്യത്തിനു വന്നു പതിച്ച ദുര്യോഗം അനുവാചകരിലേക്ക് പകര്‍ന്നു നല്‍കാന്‍ ഉബൈദിയുടെ സൃഷ്ടികള്‍ക്കാകുന്നു. പ്രദര്‍ശനത്തില്‍ ഇറാഖില്‍നിന്ന് കടത്തപ്പെട്ടതോ നശിപ്പിച്ചതോ ആയ വസ്തുക്കള്‍ കലയിലൂടെ പ്രതീകാത്മകമായി പുനര്‍സൃഷ്ടിച്ചിരിക്കുന്നു. 
ഏഴായിരത്തോളം വര്‍ഷം പഴക്കമുള്ള ഇറാഖിന്‍െറ നാഗരിക ചരിത്രം ഏതാനും സമയത്തേക്കെങ്കിലും അനുവാചക ദൃഷ്ടിയിലത്തൊനും കലാപ്രദര്‍ശനം ഇടയാക്കും. യുദ്ധം തകര്‍ത്ത ഇറാഖിനെയും ജനജീവിതസാഹചര്യങ്ങളെയും  വിവിധ ശില്‍പങ്ങളായാണ് അവതരിപ്പിച്ചിട്ടുള്ളത്.  പുരാതന ഇറാഖി സംസ്കാരംതൊട്ട് സദ്ദാം ഹുസൈനെ അട്ടിമറിച്ചതും ആധുനിക ഇറാഖി കുടുംബങ്ങളുടെ അവസ്ഥകളും മനസ്സിലാക്കാന്‍ പര്യാപ്തമാണ് എട്ടുമീറ്ററോളം നീളത്തിലുള്ള വിവിധ ഇന്‍സ്റ്റലേഷനുകള്‍.  
ചിന്തോദ്ദീപകമാണ് ഉബൈദിയുടെ സൃഷ്ടികളെന്ന് ഖത്തര്‍ മ്യൂസിയംസ് പ്ളാനിങ് ഓഫീസര്‍ ഖാലിദ് യൂസുഫ് അല്‍ ഇബ്രാഹിം പറഞ്ഞു. ഖത്തറിന്‍െറ ദീര്‍ഘകാലമായുള്ള സുഹൃത്താണ് ഉബൈദിയെന്നും ‘ഫയര്‍സ്റ്റേഷന്‍ ആര്‍ട്ടിസ്റ്റ് പദ്ധതി’യില്‍ ഒരു കൂട്ടം കലാകാരന്മാര്‍ താമസിച്ച് ചിത്രരചന നടത്തുന്ന കലാപ്രവര്‍ത്തനത്തില്‍ അംഗമാണ് ഉബൈദിയെന്നും  യൂസുഫ് അല്‍ ഇബ്രാഹിം പറഞ്ഞു. പ്രദര്‍ശനത്തെ ആസ്പദമാക്കി ഖത്തര്‍ മ്യൂസിയംസ് ഒരു ഗ്രന്ഥവും പുറത്തിറക്കുന്നുണ്ട്.

Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.