ദോഹ: നിയമലംഘനം നടത്തി വില്ലാ വിഭജനം നടത്തുന്നത് കണ്ടത്തെിയാല്‍ നടപടി ഉണ്ടാകും. നഗരസഭ പരിസ്ഥിതിമന്ത്രാലയം ഇത് സംബന്ധിച്ച് കര്‍ശനമായ മുന്നറിയിപ്പാണ് നല്‍കിയിരിക്കുന്നത്. വില്ല വിഭജനം സംബന്ധിച്ച നിയമലംഘനങ്ങള്‍ വര്‍ധിക്കുന്നതായുള്ള സൂചനകളെ തുടര്‍ന്ന് പരിശോധന കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. രാജ്യത്തിന്‍്റെ വിവിധ സ്ഥലങ്ങളില്‍ വില്ല വിഭജനം സംബന്ധിച്ച് നിരവധി ലംഘനങ്ങള്‍ നടക്കുന്നതായി നഗരസഭ പരിസ്ഥിതിമന്ത്രാലയത്തിന്‍െറ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒക്ടോബര്‍ ആദ്യവാരത്തില്‍ നടത്തിയ പരിശോധനയില്‍, അധികൃതര്‍ പിടികൂടിയ കെട്ടിടവുമായി ബന്ധപ്പെട്ടുള്ള 26 നിയമലംഘനങ്ങളില്‍ 12 എണ്ണം വില്ല വിഭജനവുമായി ബന്ധപ്പെട്ടതാണ്. കാര്യമായ സുരക്ഷാ സൗകര്യങ്ങള്‍ പാലിക്കാതെയും വെള്ളം, വൈദ്യുതി, പാര്‍ക്കിങ് സംബന്ധിച്ച് കൃത്യമായ വ്യക്തതയില്ലാതെയും വില്ലാ വിഭജനം നടത്തിയതായാണ് കണ്ടത്തെിയത്.
കഴിഞ്ഞ മാസത്തേക്കാള്‍ ഇത്തവണ വില്ല വിഭജനം സംബന്ധിച്ച നിയമലംഘനം കൂടുതലാണെന്ന് ദോഹ നഗരസഭയിലെ ടെക്നിക്കല്‍ നിരീക്ഷണ വകുപ്പ് ഡയറക്ടര്‍ ഇബ്രാഹിം അബ്ദുല്ല അല്‍ ഹരാമി പറഞ്ഞു. വില്ല വിഭജനം കണ്ടത്തെിയാല്‍ കെട്ടിടത്തിന്‍്റെ ഉടമയും നടത്തിപ്പുകാരനും ശിക്ഷാ നടപടികള്‍ക്ക് വിധേയമാകുമെന്നും അധികൃതര്‍ പറഞ്ഞു.
നടപടിയുടെ ഭാഗമായി കെട്ടിടത്തിന്‍്റെ ഉടമയെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തും. ഒപ്പം പുതിയ കെട്ടിട പെര്‍മിറ്റ് ലഭിക്കുന്നതില്‍ നിന്നും വിലക്കും.
നടത്തിപ്പുകാരന് 10,000 റിയാല്‍ മുതല്‍ ഒരു ലക്ഷം റിയാല്‍ വരെയാണ് പിഴ നല്‍കേണ്ടി വരുന്നത്. പ്രശ്നം ഒത്തുതീര്‍പ്പായാല്‍ പരമാവധി അമ്പതിനായിരം റിയാലാക്കി ചുരുക്കും. പബ്ളിക് പ്രോസിക്യൂഷന്‍്റെ അനുമതിയോടെയായിരിക്കും പരിശോധനകള്‍ നടക്കുന്നത്. അതേസമയം പൊതുസ്ഥലങ്ങള്‍ അനധികൃതമായി കയ്യറിയാല്‍ 3,000 മുതല്‍ 6,000 റിയാല്‍ വരെ പിഴ നല്‍കേണ്ടി വരും. കയ്യറിയ സ്ഥലത്ത് നിന്ന് ഒഴിയേണ്ടിയും വരും. ഇല്ലങ്കെില്‍ ലംഘനം നടത്തിയ വ്യക്തിയുടെ ചെലവില്‍ കയ്യറ്റസ്ഥലത്തു നിന്നും ലംഘകനെ ഒഴിപ്പിക്കുകയും ചെയ്യം.
ഈ മാസം അനധികൃതമായി പൊതുസ്ഥലം കയ്യറിയതു സംബന്ധിച്ച് മൂന്ന് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കമ്പനികള്‍ക്ക് വേണ്ടത്ര സ്ഥലം ലഭ്യമല്ലങ്കെില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ സ്ട്രീറ്റില്‍ നിന്നും ഒന്നോ രണ്ടോ മീറ്റര്‍ മാറി പൊതുസ്ഥലം ഉപയോഗിക്കാനായി പ്രതേകേ അനുമതി തേടണമെന്നും അദ്ദേഹേം പറഞ്ഞു. ഖനനം സംബന്ധിച്ചും ഈമാസം പത്ത് ലംഘനങ്ങള്‍ പിടികൂടിയിട്ടുണ്ട്. കുടുംബ പാര്‍പ്പിട മേഖലകളില്‍ ബാച്ചിലര്‍മാര്‍ താമസിക്കുന്നത് നിയമം കൊണ്ട് നിരോധിച്ചിട്ടും അത് തുടരുന്നതായി നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ടെന്നും അദ്ദഹേം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.