ശീതകാല കാര്‍ഷിക ചന്തകള്‍  20ന് ആരംഭിക്കും

ദോഹ:  ഖത്തറിലെ ശീതകാല കാര്‍ഷിക ചന്തകള്‍ ഈ മാസം 20ന് ആരംഭിക്കും. അല്‍ മസ്റൂഹ, അല്‍ ഖോര്‍ അല്‍ സഖിറ, അല്‍ വഖ്റ എന്നീ മൂന്ന് യാര്‍ഡുകളിലായാണ് വ്യാഴാഴ്ച മുതല്‍ കാര്‍ഷികോല്‍പ്പനങ്ങളുടെ വില്‍പ്പനമേളക്ക് തുടക്കമാവുകയെന്ന് മുനിസിപ്പല്‍ നഗരസഭാ പരിസ്ഥിതി (എം.എം.ഇ) വിഭാഗം അറിയിച്ചു.
വിവിധ യാര്‍ഡുകളിലായി പ്രത്യേകം സജ്ജമാക്കിയ സ്റ്റാളുകളില്‍ പഴം-പച്ചക്കറി, മത്സ്യം, കോഴി-വളര്‍ത്തുപക്ഷികള്‍, വളര്‍ത്തുമൃഗങ്ങള്‍ എന്നിവ വില്‍ക്കപ്പെടും. ആഴ്ചയില്‍ മൂന്നുദിവസം (വ്യാഴം, വെള്ളി, ശനി) രാവിലെ ഏഴുമുതല്‍ അഞ്ചുമണിവരെയാണ് ചന്തകളുടെ പ്രവര്‍ത്തനസമയം. എന്നാല്‍, അല്‍ മസ്റൂഹ (വെയര്‍ഹൗസ് യാര്‍ഡ്)-ലെ മൃഗങ്ങളുടെ ചന്തയും അറവുകേന്ദ്രവും രാവിലെ ഏഴു മുതല്‍ വൈകുന്നേരം അഞ്ചുവരെ തുറക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 
കഴിഞ്ഞ നാലുവര്‍ഷങ്ങളിലായി ശീതകാല ചന്തയിലൂടെ 11,000 ടണ്‍ പ്രാദേശിക പച്ചക്കറിയിനങ്ങള്‍ വില്‍പ്പന നടത്തിയിരുന്നു. അല്‍ മസ്റൂഹ, അല്‍ ഖോര്‍ അല്‍ സഖിറ, അല്‍ വഖ്റ എന്നീ യാര്‍ഡുകളിലൂടെയായിരുന്നു ഇത്. 
പ്രാദേശിക കാര്‍ഷികോല്‍പ്പാദനം പ്രോല്‍സാഹിപ്പിക്കുന്നതിന്‍െറ ഭാഗമായി കാര്‍ഷികച്ചന്തയുടെ കാലയളവ് എട്ട് മാസമാക്കി നീട്ടാനും മന്ത്രാലയം നടപടി സ്വീകരിച്ചിട്ടുണ്ട്. നേരത്തെ ഇത് അഞ്ച് മാസവും നാല് മാസവുമായായിരുന്നു നടത്തിയിരുന്നത്.
വിവിധ ചന്തകളിലെ പഴവിപണിക്കായി വേര്‍തിരിച്ച ഭാഗങ്ങള്‍ എയര്‍കണ്ടീഷന്‍ ചെയ്ത് സജ്ജീകരിക്കാനും, അല്‍ ഖോര്‍ അല്‍ സഖിറയിലെ മത്സ്യച്ചന്ത ബന്തവസ്സാക്കി ശീതീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. മത്സ്യകൃഷിക്കാരുടെയും കന്നുകാലി വളര്‍ത്തല്‍കാരുടെയും പങ്കാളിത്തം വര്‍ധിപ്പിക്കാനും പദ്ധതിയുണ്ട്. 
ഖത്തറില്‍നിന്നുള്ള എണ്‍പതോളം കാര്‍ഷിക ഫാമുകളും പത്ത് മത്സ്യകൃഷിക്കാരും നാല്‍പത് വളര്‍ത്തുമൃഗ കൃഷിക്കാരുമാണ് കാര്‍ഷിക വിപണന മേളക്കത്തെുക. വിപണിയില്‍ പുതുമ നഷ്ടപ്പെടാതെ പഴങ്ങളും പച്ചക്കറികളും സജ്ജീകരിക്കുന്നതിനായി മഹസീല്‍ കമ്പനിയും  ഇക്കുറി മേളയിലുണ്ടാകും. വൈവിധ്യമാര്‍ന്ന പച്ചക്കറികള്‍ പുതുമ ഒട്ടും ചോരാതെ ചുരുങ്ങിയ വിലയ്ക്ക് ഉപഭോക്താക്കള്‍ക്ക് നല്‍കാനുള്ള പദ്ധതിയാണ് കമ്പനി ആവിഷ്കരിച്ചിട്ടുള്ളത്. 
മൈഥറിലും, റുവൈസിലുമായി പുതിയ രണ്ട് ഖത്തരി കാര്‍ഷികോല്‍പ്പന വിപണി തുറക്കാനും മന്ത്രാലയം പദ്ധതിയിട്ടിട്ടുണ്ട്. ഇതിന്‍െറ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍  പുരോഗമിക്കുന്നതായും, നാല്‍പതോളം ഖത്തരി കൃഷിക്കാരെ ഈ വിപണിയില്‍ ഉല്‍പ്പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കായി കണ്ടത്തെിയതായും മന്ത്രാലയം അറിയിച്ചു. 
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.