ഖത്തറില്‍ വാഹനാപകടത്തില്‍  പത്തനംതിട്ട സ്വദേശി മരിച്ചു

സോബി ജോസ്
 
ദോഹ: വാഹനാപകടത്തില്‍ പത്തനംതിട്ട അഴൂര്‍ ഇരട്ടപ്പുളിക്കല്‍ സോബി ജോസ് (38) മരിച്ചു. ഒക്ടോബര്‍ ഒന്നിന് ഖത്തറില്‍ വാഹനാപകടത്തില്‍ മരിച്ച സോബിയുടെ മൃതദേഹം കഴിഞ്ഞ ദിവസമാണ് തിരിച്ചറിഞ്ഞത്. 
ഓള്‍ഡ് എയര്‍പോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് അപകടമുണ്ടായത്. നടന്നു പോകുമ്പോള്‍ വാഹനം ഇടിക്കുകയായിരുന്നുവെന്നാണു കരുതുന്നത്.
സ്വന്തമായി മെയിന്‍്റനന്‍്സ്, നിര്‍മാണ കമ്പനി നടത്തി വരികയായിരുന്നു. ഹമദ് ആശുപത്രിയിലെ നഴ്സായിരുന്ന ഭാര്യ സുമി ജോലി നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ നാട്ടിലേക്കു മടങ്ങിയിരുന്നു. ഇതേ തുടര്‍ന്നു സുബി ഒറ്റക്കാണ് ദോഹയില്‍ കഴിഞ്ഞത്. 
സാമൂഹികപ്രവര്‍ത്തകരുടെ സഹായത്തോടെ രേഖകള്‍ ശരിയാക്കി എത്രയും വേഗം മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ് ബന്ധുക്കള്‍. മക്കള്‍: സിറിള്‍, സാവിയോ, ചാള്‍സ്. പിതാവ്: സ്കറിയ, മാതാവ്: മറിയാമ്മ.
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.