മയക്കുമരുന്നുമായി പിടിയിലായ യാത്രക്കാരന് 15 വര്‍ഷം തടവ്

ദോഹ: മയക്ക് മരുന്നുമായി രാജ്യത്ത് കടക്കാന്‍ ശ്രമിച്ച യാത്രക്കാരന് പതിനഞ്ച് വര്‍ഷം തടവ്.  ഇന്ത്യക്കാരനായ പ്രതി ദശലക്ഷം  റിയാല്‍ വിലമതിക്കുന്ന മയക്ക് മരുന്ന് ബാഗില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുന്നതിനിശടയാണ് പിടിയിയിലായത്. തടവിന് പുറമെ രണ്ട് ലക്ഷം റിയാല്‍ പിഴയും വിധിച്ചു. ശിക്ഷാ കാലാവധി അവസാനിച്ചതിന് ശേഷം നാട് കടത്താനും വിധിച്ചു. 1.9 കിലോ ഗ്രാം കഞ്ചാവാണ് ഇയാളില്‍ നിന്ന് എയര്‍പോര്‍ട്ട് കസ്റ്റംസ് പിടികൂടിയത്. തുടര്‍ന്ന്  പരിശോധനയില്‍ ഇയാള്‍ മയക്ക് മരുന്ന് ഉപയോഗിക്കുന്ന ആളാണെന്ന് കണ്ടത്തെിയിരുന്നു. രാജ്യത്തേക്ക് മയക്ക് മരുന്ന് ഇനങ്ങളില്‍ പെട്ട വസ്തുക്കള്‍ കൊണ്ട് വരുന്നത് കടുത്ത ശിക്ഷക്ക് കാരണമാകുന്ന കുറ്റമാണ്. യാത്രക്കാര്‍ തങ്ങളുടെ ലഗേജില്‍ ഇത്തരം നിയമ വിരുദ്ധ ഉല്‍പ്പന്നങ്ങള്‍ ഇല്ലായെന്ന് ഉറപ്പ് വരുത്തണമെന്ന് നേരത്തെ തന്നെ ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.