ദോഹ: എട്ടുവര്‍ഷത്തിനുശേഷം വീണ്ടും ജേതാവായി ആംബര്‍ നെബന്‍. യു.സി.ഐ ലോക സൈക്ളിങ് ചാമ്പ്യന്‍ഷിപ്പിന്‍ഷിപ്പില്‍ രണ്ട് തവണ ജേതാവാകുകയെന്ന അപൂര്‍വ നേട്ടത്തിന് ഉടമയായി ഈ അമേരിക്കക്കാരി. യു.സി.ഐ ലോക സൈക്ളിങ് ചാമ്പ്യന്‍ഷിപ്പിന്‍ഷിപ്പില്‍ എലീറ്റ് വിമന്‍സ് ടൈം ട്രയല്‍ വിഭാഗത്തില്‍ അവസ്മരണീയ വിജയമുഹൂര്‍ത്തമാണ് നാല്‍പത്തൊന്നുകാരിക്ക് കഴിഞ്ഞ ചൊവ്വാഴ്ച അനുഭവിക്കാനായത്.
ദോഹയിലെ പകല്‍ ചൂടില്‍ 28.9 കിലോമീറ്റര്‍ 36 മിനിട്ടും 37.04 സെക്കന്‍റമെടുത്താണ് നെബാന്‍ പൂര്‍ത്തിയാക്കിയത്.
‘അവിശ്വസനീയം’ എന്നാണ് ‘മഴവില്‍ ജേഴ്സി’ക്കായി നടത്തിയ തന്‍െറ പ്രകടനത്തെ നെബാന്‍ വിശേഷിപ്പിച്ചത്. 2008ലാണ് അവസാനമായി താരം മത്സര വിജയം നേടുന്നത്. നീണ്ട ഇടവേളക്കുശേഷം നടത്തിയ പ്രകടനം ഈ നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ ഏറ്റവും പ്രായംകൂടി വനിതാ താരം എന്ന സ്ഥാനത്തിനും നെബാനെ അര്‍ഹയാക്കി. 2001ല്‍ ഫ്രാന്‍സിന്‍െറ ജെന്നീ ലോഗോ 42-ാം വയസ്സില്‍ ഈ നേട്ടം കൈവരിച്ചിരുന്നു.
മാനസികമായ അശ്രാന്തപരിശ്രമമാണ് വിജയത്തിന് നിദാനമെന്ന് നെബാന്‍ പറഞ്ഞു.
പേള്‍ ഖത്തറെന്ന 28.9 കിലോമീറ്റര്‍ ലക്ഷ്യം 36.37.04 സമയത്തില്‍ താണ്ടിയ നെബാന്‍െറ തൊട്ടുപിറകിലായി 5.99 മിനിട്ട് കൂടുതല്‍ എടുത്ത് നെതര്‍ലാന്‍റ്സ് താരം എലന്‍ വാന്‍ഡിക്കൂം, 8.32 മിനിട്ട് കൂടുതലെടുത്ത് ക്യാട്രിന്‍ ഗള്‍ഫൂത്തും പൂര്‍ത്തിയാക്കി.
മത്സരക്കുതിപ്പില്‍ ബൈക്കില്‍നിന്ന് തെറിച്ച് പരിക്കേറ്റ് റിയോയിവിലൂടെ വന്‍ തിരിച്ചുവരവ് നടത്തി ഒളിമ്പിക് ടൈം ട്രയലില്‍ വെങ്കലം നേടിയ ആനിമൈക് വാന്‍ വ്ള്യൂറ്റന് അഞ്ചാം സ്ഥാനത്തായാണ് ഫിനിഷ് ചെയ്യാനായത്.
അതുപോലെ കഴിഞ്ഞവര്‍ഷത്തെ ലോക ചാമ്പ്യന്‍ഷിപ്പിലെ വെള്ളി ജേതാവും ഒളിമ്പിക് റോഡ് റേസിലെ സ്വര്‍ണ ജേതാവുമായ അന്ന വാന്‍ഡര്‍ ബ്രിഗന് പതിമൂന്നാംസ്ഥാനത്തായാണ് മത്സരം പൂര്‍ത്തിയാക്കാനായുള്ളൂ. യു.എസ് വനിതാ താരങ്ങള്‍ നേട്ടംകൊയ്ത മത്സര സീസണ്‍ കൂടിയാണിത്. ഒളിമ്പിക് വനിതാ ടൈം ട്രയലില്‍ സ്വര്‍ണം നേടിയ വെറ്ററന്‍ താരം ക്രിസ്റ്റിന്‍ ആംസ്ട്രോങിനുശേഷം യു.എസിന്‍െറ രണ്ടാം ജയമാണ് നെബാന്‍ സാക്ഷാത്കരിച്ചത്.
ചാമ്പ്യന്‍ഷിപ്പില്‍ നേരത്തെ നടന്ന ജൂനിയര്‍ പുരുഷന്മാരുടെ ടൈം ട്രയലില്‍ ബ്രാന്‍ഡന്‍ മക്നള്‍ട്ടിയാണ് ജേതാവായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.