മസ്കത്ത്: ആഭ്യന്തരയുദ്ധം രൂക്ഷമായ യമനില്‍ താല്‍ക്കാലിക വെടിനിര്‍ത്തലിന് അരങ്ങൊരുങ്ങുന്നു. ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തല്‍ കരാര്‍ പ്രഖ്യാപിക്കുമെന്ന് ഐക്യരാഷ്ട്ര സഭയുടെ യമനിലേക്കുള്ള പ്രത്യേക പ്രതിനിധിയായ ഇസ്മായില്‍ വലദു ശൈഖ് അഹ്മദ് പറഞ്ഞു.
സമാധാന ചര്‍ച്ചകള്‍ക്കായി കഴിഞ്ഞദിവസം മസ്കത്തിലത്തെിയ യു.എന്‍ പ്രതിനിധി വെള്ളിയാഴ്ച സര്‍ക്കാര്‍ വിരുദ്ധ കക്ഷികളായ അന്‍സാറുല്ല, കോണ്‍ഫറന്‍സ് പാര്‍ട്ടി പ്രതിനിധികളുമായി ചര്‍ച്ച നടത്തി. 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ഇരുകക്ഷികളും സന്നദ്ധത അറിയിച്ചതായി വലദു ശൈഖിനെ ഉദ്ധരിച്ച് ഒൗദ്യോഗിക വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. വെടിനിര്‍ത്തല്‍ നിലവില്‍ വന്നശേഷം സമാധാനാന്തരീക്ഷം ഉറപ്പാക്കുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ മേല്‍നോട്ടത്തിലുള്ള പ്രത്യേക കമ്മിറ്റിയുടെ പ്രവര്‍ത്തനം പുനരാരംഭിക്കും.
വെടിനിര്‍ത്തല്‍ പരിധി നീട്ടാനും ഇരുകക്ഷികളും സന്നദ്ധത അറിയിച്ചിട്ടുണ്ട്. വൈകാതെ സൗദി അറേബ്യയില്‍ എത്തി യമന്‍ പ്രസിഡന്‍റ് അബ്ദുറബ്ബ് മന്‍സൂര്‍ ഹാദിയുമായി ഈ വിഷയം സംസാരിക്കും. അടുത്ത രണ്ടാഴ്ചക്കുള്ളില്‍ പ്രശ്നങ്ങള്‍ പരിഹരിച്ച് യമനില്‍ ശാശ്വത സമാധാനം പുന$സ്ഥാപിക്കുന്നതിനുള്ള ഐക്യരാഷ്ട്ര സഭയുടെ മേല്‍നോട്ടത്തിലുള്ള പദ്ധതി അവതരിപ്പിക്കും. അന്‍സാറുല്ല, കോണ്‍ഫറന്‍സ് പാര്‍ട്ടി പ്രതിനിധികള്‍ വെടിനിര്‍ത്തലിന്‍െറ പ്രാധാന്യം മനസ്സിലാക്കിയതായി വലദു ശൈഖ് പറഞ്ഞു.
സമാധാന കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാനുള്ള സന്നദ്ധത ഇരു കക്ഷികളും അറിയിച്ചതാണ് മസ്കത്ത് ചര്‍ച്ചയുടെ ഏറ്റവും വലിയ നേട്ടമെന്നും യു.എന്‍ പ്രതിനിധി കൂട്ടിച്ചേര്‍ത്തു. ശാശ്വത സമാധാനം പുന$സ്ഥാപിക്കുന്നതിന് സമഗ്രമായ ചര്‍ച്ചക്കും കൂടിയാലോചനക്കും മാത്രമേ സാധിക്കുകയുള്ളൂ. രാജ്യത്തിന്‍െറ സുരക്ഷ ഉറപ്പാക്കുന്നതിന് പുറമെ കൈയടക്കിയ മേഖലകളില്‍നിന്നുള്ള പിന്മാറ്റവും ആയുധങ്ങള്‍ കൈമാറ്റം ചെയ്യുന്നതുമടക്കം വിഷയങ്ങള്‍ ഉറപ്പാക്കുന്നതിന് കൂടുതല്‍ ചര്‍ച്ചകള്‍ നടത്തേണ്ടതുണ്ടെന്നും യു.എന്‍ പ്രതിനിധി പറഞ്ഞു. യമനില്‍ സമാധാനം പുന$സ്ഥാപിക്കുന്നതിന് സുല്‍ത്താന്‍ ഖാബൂസ് ബിന്‍ സഈദിന്‍െറ നേതൃത്വത്തില്‍ ഒമാന്‍ നടത്തിവരുന്ന ശ്രമങ്ങള്‍ അഭിനന്ദനാര്‍ഹമാണ്. കഴിഞ്ഞ ഫെബ്രുവരിയില്‍ സുല്‍ത്താനേറ്റ് സന്ദര്‍ശിച്ച ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പ്രാദേശികവും അന്തര്‍ദേശീയവുമായ തലങ്ങളിലെ ഐക്യരാഷ്ട്ര സഭയുടെ സമാധാന ശ്രമങ്ങള്‍ക്ക് ഒമാന്‍ നല്‍കുന്ന പിന്തുണക്ക് നന്ദി അറിയിച്ചിരുന്നതായും ഇസ്മായില്‍ വലദു ശൈഖ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.