ഡി.എഫ്.ഐ സാമ്പത്തിക സഹായത്തോടെ നിര്‍മിച്ച അഞ്ച് ചിത്രങ്ങള്‍ക്ക് കാന്‍ ഫെസ്റ്റിവലില്‍പുരസ്കാരം

ദോഹ: ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറ (ഡി.എഫ്.ഐ) സാമ്പത്തിക സഹായത്തോടെ നിര്‍മിച്ച അഞ്ച് ചിത്രങ്ങള്‍ 69ാമത് കാന്‍ ഫിലിം ഫെസ്റ്റിവലില്‍ പുരസ്കാരങ്ങള്‍ നേടി. വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ അസ്ഗര്‍ ഫര്‍ഹാദിയുടെ ‘ദി സെയ്ല്‍സ്മാന്‍’ മികച്ച ചിത്രമായി. ഈ ചിത്രത്തിലെ അഭിനയത്തിന് ഇറാനിയന്‍ നടന്‍ ശഹാബ് ഹൊസ്സീനി മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ഫര്‍ഹാദിയുടെ ‘എ സെപെറേഷന്‍’ 2011ലെ മികച്ച വിദേശഭാഷ ചിത്രത്തിനുള്ള ഓസ്കാര്‍ സ്വന്തമാക്കിയിരുന്നു. കാനില്‍ മത്സരവിഭാഗത്തിലാണ് ‘ദി സെയ്ല്‍സ്മാന്‍’ പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന്‍െറ ആദ്യ പ്രദര്‍ശനമാണ് കാനില്‍ നടന്നത്. മെമെന്‍േറാ ഫിലിംസ് പ്രൊഡക്ഷനും അസ്ഗര്‍ ഫര്‍ഹാദി പ്രൊഡക്ഷനും സംയുക്തമായി ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്‍െറയും ആര്‍ട്ടി ഫ്രാന്‍സ് സിനിമയുടെയും സഹകരണത്തോടെയാണ് ദി സെയ്ല്‍സ്മാന്‍ നിര്‍മിച്ചത്.  
‘എ സെപെറേഷന്‍’ അടക്കം ഡി.എഫ്.ഐയുടെ ഗ്രാന്‍റ്സ് പദ്ധതി പ്രകാരം നിര്‍മിച്ച ഏഴ് സിനിമകളില്‍ നാലെണ്ണമാണ് പുരസ്കാരങ്ങള്‍ നേടിയത്. ഡയറക്ടേഴ്സ് ഫോര്‍ട്ട്നൈറ്റ് വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഫ്രഞ്ച് മൊറോക്കന്‍ സംവിധായിക ഹൗദ ബെന്യാമിനയുടെ ‘ഡിവൈന്‍സ്’ മികച്ച കാമറ ഡി ഓര്‍ പുര്സാരവും എസ്.എ.സി.ഡി പ്രത്യേക പരാമര്‍ശവും നേടി. മൊറോക്കോ, ഖത്തര്‍, ഫ്രാന്‍സ് സംയുക്ത സഹകരണത്തിലാണ് ഈ സിനിമ നിര്‍മിച്ചത്. ബോഗ്ദന്‍ ഫ്ളോറിയന്‍ മിരിക സംവിധാനം ചെയ്ത ‘ഡോഗ്സ്’ എന്ന ചിത്രം ഇന്‍റര്‍നാഷണല്‍ സൊസൈറ്റി ഓഫ് ഫിലിം ക്രിട്ടിക്്സ് അവാര്‍ഡ് നേടി. റൊമാനിയ, ഫ്രാന്‍സ്, ബള്‍ഗേറിയ, ഖത്തര്‍ സംയുക്ത സംയുക്ത സംരഭമായാണ് ഈ ചിത്രം നിര്‍മിച്ചത്. കമ്പോഡിയന്‍ സംവിധായകനായ ഡേവി ചൗവിന്‍െറ ‘ഡയമണ്ട് ഐയലന്‍റ്’ എസ്.എ.സി.ഡി പുരസ്കാരം നേടി. കമ്പോഡിയ, ഫ്രാന്‍സ്, ജര്‍മ്മനി, ഖത്തര്‍ സംയുക്ത സംരംഭമാണ് ഡയമണ്ട് ഐലന്‍റ്. സപാനിഷ് സംവിധായകനായ ഒലിവര്‍ ലക്സിയുടെ ‘മിമോസ’യാണ് പുരസ്കാരം നേടിയ മറ്റൊരു ചിത്രം. ഡി.എഫ്.ഐയുടെ ഗ്രാന്‍േറാടെ നിര്‍മിച്ച ചിത്രമാണിത്. സ്പെയിന്‍, മൊറോക്കോ, ഫ്രാന്‍സ്, ഖത്തര്‍ സംരംഭമായാണ് ചിത്രം പൂര്‍ത്തിയാക്കിയത്.
ദോഹ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഇത് മഹത്തായ അംഗീകാരമാണെന്ന് ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ ഫാത്തിമ അല്‍ റുമൈഹി പറഞ്ഞു. വലിയ അംഗീകാരത്തിന്‍െറ നിറവില്‍ നില്‍ക്കുന്ന സിനിമ പ്രവര്‍ത്തകരെ അഭിനന്ദിക്കുന്നു. ആഗോള പ്രേക്ഷകരുടെ മുമ്പിലേക്കത്തെിയ ചിത്രങ്ങളുടെ ഭാഗമാവാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്നും അവര്‍ പറഞ്ഞു.
ഇത്തവണ കാനില്‍ ഖത്തറിന്‍െറ സാന്നിധ്യം വിപുലീകരിക്കുന്നതിന്‍െറ ഭാഗമായി ഷോര്‍ട്ട് ഫിലിം കോര്‍ണര്‍ വിഭാഗത്തില്‍  പ്രത്യേക മെയ്ഡ് ഇന്‍ ഖത്തര്‍ ഹ്രസ്വചിത്രങ്ങളും പ്രദര്‍ശിപ്പിച്ചിരുന്നു. ഖത്തറില്‍ നിന്ന് എട്ടുസിനിമകളാണ് ഈ വിഭാഗത്തില്‍ പ്രദശര്‍ശിപ്പിച്ചത്.  90ലധികം രാജ്യങ്ങളില്‍നിന്നുള്ള ചിത്രങ്ങളാണ് ഈ വിഭാഗത്തിലുണ്ടായിരുന്നത്. കഴിഞ്ഞവര്‍ഷം അജ്യാല്‍ ഫെസ്റ്റിവലില്‍ പുരസ്കാരം നേടിയ ജാസിം അല്‍ റുമൈഹിയുടെ ദി പാം ട്രീ,  മയര്‍ ഹംദാന്‍െറ അസ്ഫൂറ,  ജാസര്‍ അലാഹയുടെ ഗുഡ് ആസ് ന്യൂ,  അബ്ദുല്ല അല്‍ മുല്ലയുടെ യെല്ളോ നൈറ്റ്സ്, അംന അല്‍ ബിനാലിയുടെ ദി നോട്ട്ബുക്ക്,  കരീം കാമെലിന്‍െറ ലൈറ്റ് സൗണ്ട്സ്, ഖാലിദ് സലീമിന്‍െറ വെഗനൈസ് ഇറ്റ്, ആമിന അഹമ്മദ് അല്‍ ബലൂചിയുടെ ടു മൈ മദര്‍, ഫഹദ് അല്‍ ഒബൈദ്ലിയുടെ ഇന്‍സൈഡ് ഒൗട്ട് എന്നിവയാണ് കാനില്‍ പ്രദര്‍ശിപ്പിച്ച മെയ്ഡ് ഇന്‍ ഖത്തര്‍ ഹ്രസ്വചിത്രങ്ങള്‍. ബൂ ജുന്‍ഫെങ് തിരക്കഥയെഴുതി സംവിധാനം ചെയ്ത സിംഗപ്പൂര്‍, ജര്‍മ്മനി, ഫ്രാന്‍സ്, ഹോങ്കോങ്, ഖത്തര്‍ സംയുക്ത സംരഭത്തില്‍ നിര്‍മിക്കപ്പെട്ട അപ്പാരന്‍റീസ് ആണ് മത്സര വിഭാഗത്തിലുണ്ടായിരുന്ന മറ്റൊരു ചിത്രം. ക്രിട്ടിക്സ് വീക്ക് മത്സരവിഭാഗില്‍ ഡി.എഫ്.ഐ ഗ്രാന്‍േറാടെ നിര്‍മിച്ച വാച്ചേ ബള്‍ഗൗര്‍ജിയാന്‍െറ ട്രമന്‍െറയ്നും (ലെബനോന്‍, ഫ്രാന്‍സ്, യുഎഇ, ഖ്ധര്‍ സംരംഭം) പ്രദര്‍ശിപ്പിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.