ദോഹ: സ്വദേശി പൗരന്മാരുടെ എല്ലാ അവകാശങ്ങള്‍ക്കും വിദേശ പൗരന്മാര്‍ അര്‍ഹരാണെന്നും പൗരനെന്ന നിലയിലെ എല്ലാ കടമകളും വിദേശികള്‍ക്കും ബാധകമാണെന്നും ഖത്തര്‍ തൊഴില്‍ മന്ത്രി വ്യക്തമാക്കി. പ്രവാസികള്‍ രാജ്യത്തിന്‍െറ സാമൂഹികഘടനയുടെ അവിഭാജ്യഘടകമാണ്. നിയമങ്ങള്‍ക്ക് മാന്യത കല്‍പിക്കുകയും രാജ്യാന്തര വ്യവസ്ഥകളെ ബഹുമാനിക്കുകയു ചെയ്യുന്ന രാജ്യമാണ് ഖത്തറെന്നും ഭരണനിര്‍വഹണ, തൊഴില്‍-സാമൂഹിക മന്ത്രി ഡോ. ഈസ ബിന്‍ സാദ് അല്‍ ജാഫലി അല്‍ നുഐമി പറഞ്ഞു.
രാജ്യത്തെ കുടിയേറ്റ തൊഴിലാളികളെ ഖത്തര്‍ നിയമം പൗരന്മാരുടെ അതേ കണ്ണിലൂടെയാണ് നോക്കിക്കാണുന്നത്.
ഖത്തറിലെ ഭരണഘടനക്ക് വിദേശികളോട് മാത്രമായി വിവേചനവും വേര്‍തിരിവുമില്ളെന്നും അദ്ദേഹം പറഞ്ഞു. ജനീവയില്‍ നടന്ന അന്താരാഷ്ട്ര തൊഴിലാളി സംഘടനയുടെ ഭരണസമിതിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ വിദേശ തൊഴിലാളികളെ സംരക്ഷിക്കാനും നിയമനിര്‍വഹണമേഖലക്ക് കരുത്തുപകരാനും ഖത്തറും, അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും പ്രതിജ്ഞാബദ്ധമാണ്. ഖത്തര്‍ സുസ്ഥാപിതവും സുതാര്യവും അന്താരാഷ്ട്ര വ്യവസ്ഥതികളോട് ആദരവ് കാണിക്കുന്ന രാജ്യവുമാണ്.
ഇവിടുത്തെ നിയമത്തിന് ഇരട്ടമുഖമില്ളെന്നും അദ്ദേഹം വ്യക്തമാക്കി. ഐ.എല്‍.ഒയുമായും അതിന്‍െറ ഭരണസമിതിയുമായും യോജിച്ചുപ്രവര്‍ത്തിക്കാനും തങ്ങള്‍ ബാധ്യസ്ഥരാണ്.
ഐ.എല്‍.ഒ ചെയര്‍മാന്‍ മിസാകോ കാജി, ഡയറക്ടര്‍ ജനറല്‍ ഗ്വയ് റെയ്ദര്‍ എന്നിവരുമായി അല്‍ നുഐമി ചര്‍ച്ചകള്‍ നടത്തി. ഐ.എല്‍.ഒ ബോര്‍ഡ് വൈസ് പ്രസിഡന്‍റും അംബാസഡറും കൂടിയായ മിസാകോ കാജിയുടെ നേതൃത്വത്തിലുള്ള ഉന്നതതലസംഘം ഖത്തര്‍ സന്ദര്‍ശിക്കുകയും ഖത്തറിന്‍െറ തൊഴിലാളി ക്ഷേമ നടപടികളെ സംഘം പ്രശംസിക്കുകയും ചെയ്തിരുന്നു.
ഈയിടെ ഇന്‍റര്‍നാഷനല്‍ കോ-ഓര്‍ഡിനേറ്റിങ് കമ്മിറ്റി ഓഫ് നാഷനല്‍ ഹ്യൂമന്‍ റൈറ്റ്സ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് (ഐ.സി.സി)യുടെ ‘എ’ സര്‍ട്ടിഫിക്കറ്റ് പദവി ഈയിടെ ഖത്തര്‍ നാഷനല്‍ ഹ്യൂമന്‍ റൈറ്റ്സ് കമ്മിറ്റി (എന്‍.എച്ച്.ആര്‍.സി)ക്ക് ലഭിച്ചിരുന്നു. മനുഷ്യാവകാശ സംരക്ഷണത്തിനുള്ള ‘എ’ സര്‍ട്ടിഫിക്കറ്റ് എന്‍.എച്ച്.ആര്‍.സിക്ക് ലഭിക്കുന്നത് ഇത് രണ്ടാംതവണയാണെന്ന് ക്യു.എന്‍.എ റിപ്പോര്‍ട്ട് ചെയ്യുന്നു.
സമൂഹത്തിലെ എല്ലാ മേഖലയിലുമുള്ള ജനങ്ങളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുന്നതിലൂടെ മാത്രം ലഭ്യമാകുന്നതാണ് ഇത്തരം അംഗീകാരമെന്നും ഇത് എളുപ്പത്തില്‍ സ്വന്തമാക്കാനാകുന്നതല്ളെന്നും എന്‍.എച്ച്.ആര്‍.സി ചെയര്‍മാന്‍ ഡോ. അലി ബിന്‍ സ്മൈഖ് അല്‍ മാരി പറഞ്ഞു. യുനൈറ്റഡ് നാഷനല്‍ ഹൈകമീഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (ഒ.എച്ച്.സി.എച്ച്.ആര്‍)യുടെ സഹകരണത്തോടെയാണ് ഐ.സി.സിയുടെ 29ാം മത് വാര്‍ഷിക സമ്മേളനം ജനീവയില്‍ നടക്കുന്നത്. ലോകത്തിന്‍െറ വിവിധ മനുഷ്യാവകാശ സംഘടനകള്‍ തൊഴിലാളികളുടെ അവകാശ സംരക്ഷണത്തിനായി ഒത്തുകൂടുന്ന വേദിയാണിതെന്ന് അല്‍ മര്‍രി പ
റഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.