മലയാളി സമൂഹത്തെ ദു$ഖത്തിലാഴ്ത്തി പിഞ്ചോമനയുടെ മരണം

ദോഹ: കിന്‍റര്‍ഗാര്‍ട്ടന്‍ സ്കൂള്‍ വാന്‍ മറിഞ്ഞ് മരിച്ച ഐയ്ഡന്‍ വര്‍ഗീസിന്‍െറ വേര്‍പാട് പ്രവാസി സമൂഹത്തിന് തീരാവേദനയായി. അതിരാവിലെ യൂണിഫോമണിഞ്ഞ് പുസ്തകബാഗുമായി വീടുവിട്ട പിഞ്ചുമകന്‍െറ വേര്‍പാട് വിശ്വസിക്കാനാവാതെ ഹമദ് ആശുപത്രി മോര്‍ച്ചറി പരിസരത്ത് വിങ്ങിക്കരഞ്ഞ പിതാവ് ഷാജിയെ ആശ്വസിപ്പിക്കാനാന്‍ കഴിയാതെ നാട്ടുകാരും ബന്ധുക്കളുമടക്കമുള്ളവര്‍ കുഴങ്ങി. ഖത്തര്‍ എയര്‍വെയ്സില്‍ ജോലി ചെയ്യുന്ന തിരുവല്ലക്കാരനായ ഷാജിയുടെയും റുമൈല ആശുപത്രിയില്‍ നഴ്സായ റീനയുടെയും രണ്ടാമത്തെ മകനാണ് എയ്ഡന്‍. പ്രവാസി ദമ്പതികളുടെ ദുഖം ദോഹയിലെ മറ്റു മലയാളികളുടേത് കൂടിയായി. 
അപകട വിവരമറിഞ്ഞ് നിരവധി പേരാണ് ഹമദ് ആശുപത്രി മോര്‍ച്ചറി പരിസരത്തത്തെിയത്. ദോഹയിലുള്ള കേരള സാമൂഹ്യ ക്ഷേമ മന്ത്രി ഡോ. എം.കെ. മുനീര്‍, യൂത്ത് ലീഗ് നേതാവ് നജീബ് കാന്തപുരം, സംസ്കൃതി ജനറല്‍ സെക്രട്ടറി കെ.കെ. ശങ്കരന്‍ തുടങ്ങിയവര്‍ ആശുപത്രിയിലത്തെി. ഇന്ത്യന്‍ എംബസി അധികൃതരും ആശുപത്രിയിലത്തെിയിരുന്നു.
സ്കൂള്‍ വാഹനം അപകടത്തില്‍ പെട്ടുവെന്ന വാര്‍ത്ത ഉച്ചയോടെ പരന്നത് പല രക്ഷിതാക്കളെയും പരിഭ്രാന്തിയിലാഴ്ത്തി. ഹിലാലില്‍ നിന്ന് പോയ സര്‍വോദയ നഴ്സറി സ്കൂളിലെ വിദ്യാര്‍ഥികളാണ് അപകടത്തില്‍പ്പെട്ടതെന്ന് അല്‍പസമയം കഴിഞ്ഞാണ് അറിഞ്ഞത്. ഈ വാനില്‍ സ്കൂള്‍ വിട്ടുവരുന്ന
 കുട്ടികളെ സ്വീകരിക്കാനായി റോഡില്‍ കാത്തിരുന്ന പല അമ്മമാരും സമയം കഴിഞ്ഞിട്ടും വരാതായതോടെ അടുത്ത വാഹനത്തില്‍ വരുമെന്ന് കരുതിയിരിക്കുകയായിരുന്നു. എന്നാല്‍, പലരോടും സ്കൂളില്‍ നിന്ന് മറ്റൊരു വാഹനത്തിലത്തെിയ അധികൃതര്‍ നേരിട്ട് തന്നെ അപകടവിവരം അറിയിക്കുകയായിരുന്നു. 13 കുട്ടികള്‍ക്ക് പുറമെ ഡ്രൈവറും ആയയുമാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. ഇവര്‍ക്ക് നിസാര പരിക്ക് മാത്രമാണുള്ളത്. ഡ്രൈവറെ പൊലീസ് ചോദ്യം ചെയ്യാനായി കൊണ്ടുപോയിട്ടുണ്ട്. 
അപകടം സംബന്ധിച്ച് അന്വേഷണം നടക്കുന്നതിനാല്‍ മൃതദേഹം പെട്ടെന്ന് നാട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയില്ളെന്ന് എംബസി ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.