ദോഹ: രാജ്യത്തെ വിദേശ തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിലും സുഗമമായ തൊഴില്‍ സാഹചര്യം സൃഷ്ടിക്കുന്നതിലും ഖത്തര്‍ പ്രതിജ്ഞാബന്ധമാണെന്ന് ഖത്തര്‍ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ആല്‍ഥാനി. രാജ്യത്തിന്‍െറ പുരോഗതിയില്‍ വലിയ പങ്ക് വഹിച്ചവരാണ് വിദേശ തൊഴിലാളികള്‍. അവരെ ആദരവോടുകൂടിയാണ് നോക്കികാണുന്നതെന്നും അദ്ദേഹം പറഞ്ഞു.
ജനീവയില്‍ നടക്കുന്ന 31ാമത് മനുഷ്യാവകാശ സമ്മേളനത്തിന്‍െറ മുന്നോടിയായി പുറത്തിറക്കിയ പ്രസ്താവനയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. മനുഷ്യാവകശങ്ങളെ കുറിച്ചുളള ബോധവല്‍കരണവും അതിന്‍െറ സംരക്ഷണവും രാജ്യത്തിന്‍െറ അടിസ്ഥാന നിലപാടുകളില്‍പ്പെട്ടതാണ്. മനുഷ്യാവകാശ സംരക്ഷണത്തിനായി ഖത്തര്‍ നിരവധി നിയമ നിര്‍മാണങ്ങള്‍ നടത്തിയിട്ടുണ്ടെന്നും വിദേശകാര്യമന്ത്രി വ്യക്തമാക്കി. വിദേശ തൊഴിലാളികളുടെ കുടിയേറ്റവും താമസവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം രാജ്യത്ത് നിലവില്‍ വന്ന നിയമം ഇതിന്‍െറ ഏറ്റവും നല്ല ചുവടുവെപ്പാണ്.
ഇത് രാജ്യത്തെ വിദേശ തൊഴിലാളികളുടെ ഭരണഘടനപരമായും നിയമപരമായുമുള്ള അവകാശങ്ങള്‍ ഉറപ്പുവരുത്തുന്നതാണ് -മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
മനുഷ്യാവകാശങ്ങളുമായി ബന്ധപ്പെട്ട നിരവധി അന്തരാഷ്ട്ര സമ്മേളനങ്ങള്‍ക്കും ഖത്തര്‍ ആതിഥ്യം വഹിച്ചതായും മന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി. ഖത്തറിന്‍െറ വികസനത്തിലും രാജ്യം കെട്ടിപ്പടുക്കുന്നതിലും പ്രബലമായ പങ്ക് വഹിക്കുന്ന വിദേശ തൊഴിലാളികളുടെ പ്രയത്നത്തില്‍ ആദരം അര്‍പ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു.
2022 ഫുട്ബാള്‍ ലോകകപ്പ് നടക്കുന്നതിനാല്‍ ലോകത്തിന്‍െറ ശ്രദ്ധാകേന്ദ്രമായ ഖത്തറില്‍ തൊഴില്‍ അന്തരീക്ഷം മോശമാണെന്ന് ചില സംഘടനകളും മാധ്യമങ്ങളും നിരന്തരം ആരോപണങ്ങള്‍ ഉന്നയിക്കാറുണ്ട്. ഇതിന് മറുപടിയെന്ന നിലയില്‍ തൊഴിലാളി ക്ഷേമം ഉറപ്പുവരുത്താനുള്ള നിരവധി നടപടികള്‍ രാജ്യം സ്വീകരിച്ചിട്ടുണ്ട്.
തൊഴിലാളികളുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കുന്നുണ്ടോയെന്ന് പരിശോധിക്കാനായി അന്താരാഷ്ട്ര ലേബേഴ്സ് ഓര്‍ഗനൈസേഷന്‍ ഉന്നത പ്രതിനിധികള്‍ ഇന്ന് ദോഹയിലത്തെിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.