ദോഹ: ഗള്‍ഫ് മാധ്യമം- ഇംപീരിയല്‍ വാച്ച് റമദാന്‍ ക്വിസ് മത്സരം വിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ആദ്യഘട്ടത്തില്‍ വിജയികളായ ഐശ്വര്യ ലക്ഷ്മി ആനന്ദ്, യു.കെ ബഷീര്‍ എന്നിവര്‍ക്ക് ദോഹ സ്റ്റാര്‍ ട്രേഡിങ് കമ്പനി ജനറല്‍ മാനേജര്‍ ഷാജു നമ്പ്യാര്‍ സമ്മാനങ്ങള്‍ കൈമാറി.
ബിന്‍ മഹ്മൂദ് ഷാലിമാര്‍ ദര്‍ബാര്‍ ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ഗള്‍ഫ് മാധ്യമം ഖത്തര്‍ മാനേജ്മെന്‍റ് കമ്മിറ്റി കോ ഓഡിനേറ്റര്‍ പി.പി റഹീം അധ്യക്ഷത വഹിച്ചു. ഐ.ഐ.എ പ്രസിഡന്‍റ് വി.ടി ഫൈസല്‍, ഗള്‍ഫ് മാധ്യമം റസിഡന്‍റ് മാനേജര്‍ ടി.സി അബ്ദുല്‍റഷീദ്, ബ്യൂറോ ഇന്‍ചാര്‍ജ് ഒ.പി ഷാനവാസ്, റഹീം ഓമശ്ശേരി തുടങ്ങിയവര്‍ സംബന്ധിച്ചു.
ദിവസേന പത്രത്തില്‍ പ്രസിദ്ധീകരിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരങ്ങള്‍ വാട്ട്സ്ആപ്, ഫാക്സ്, ഇ മെയില്‍ എന്നിവ വഴി അന്ന് തന്നെ ഉത്തരം അയക്കാവുന്ന മത്സരത്തിന് വായനക്കാരില്‍ നിന്ന് മികച്ച പ്രതികരമാണുണ്ടാവുന്നത്.
ദിവസേന ശരിയുത്തരമയക്കുന്ന രണ്ട് പേരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്താണ് സമ്മാനം നല്‍കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.