ദോഹ: ദോഹ അന്താരാഷ്ട്ര മതാന്തര സംവാദ കേന്ദ്രം (ഡി.ഐ.സി.ഐ.ഡി) സംഘടിപ്പിക്കുന്ന റമദാന്‍ യുവജന സംഗമം നാളെ അല്‍ അറബി സ്പോര്‍ട്സ് ക്ളബ്ബില്‍ നടക്കും. പരസ്പര സ്നേഹത്തിന്‍െറയും സൗഹാര്‍ദത്തിന്‍െറയും സന്ദേശം പ്രവാസി സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിന്‍െറ ഭാഗമായാണ്, വ്യത്യസ്ത മതസാംസ്കാരിക സമൂഹങ്ങള്‍ തമ്മിലുള്ള പാരസ്പര്യത്തിന് വേണ്ടിയുള്ള ശ്രമങ്ങളില്‍ ആഗോളതലത്തില്‍ തന്നെ പ്രസിദ്ധമായ ഡി.ഐ.സി.ഐ.ഡി ഖത്തറിലെ മലയാളി യുവാക്കള്‍ക്കായി സമ്മേളനം സംഘടിപ്പിക്കുന്നത്.
ഡി.ഐ.സി.ഐ.ഡി ഡയറക്ടര്‍ ബോര്‍ഡ് അംഗം ഡോ. മുഹമ്മദ് അല്‍ ഗാമിദി ഉദ്ഘാടനം ചെയ്യും. ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷനും ഹ്യൂമന്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറിയുമായ ടി. ആരിഫ് അലി മുഖ്യാതിഥിയാവും. വൈകുന്നേരം നാലു മണിക്ക് ആരംഭിക്കുന്ന പരിപാടിയില്‍ അല്‍ അറബി സ്പോര്‍ട്സ് ക്ളബ് മാര്‍ക്കറ്റിങ് മാനേജര്‍ അബ്ദുല്ല നിഅ്മ, ഇന്ത്യന്‍ ഇസ്ലാമിക് അസോസിയേഷന്‍ പ്രസിഡന്‍റ് വി.ടി ഫൈസല്‍, ജനറല്‍ സെക്രട്ടറി കെ. അബ്ദുസലാം, യൂത്ത് ഫോറം പ്രസിഡന്‍റ് എസ്.എ ഫിറോസ് തുടങ്ങിയവര്‍ പങ്കെടുക്കും. ഇഫ്താര്‍ സംഗമത്തോടെ സമാപിക്കുന്ന പരിപാടിയില്‍ ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരം മലയാളി യുവാക്കള്‍ പങ്കെടുക്കും. പരിപാടിയില്‍ സംബന്ധിക്കാനായി ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി. ആരിഫ് അലി ഇന്നലെ ദോഹയില്‍ എത്തിച്ചേര്‍ന്നു. യൂത്ത്ഫോറം വൈസ് പ്രസിഡന്‍റ് സലീല്‍ ഇബ്രാഹീം, ജനറല്‍ സെക്രട്ടറി മുഹമ്മദ് ബിലാല്‍, റമദാന്‍ യുവജന സംഗമം കണ്‍വീനര്‍ തസീന്‍ അമീന്‍ തുടങ്ങിയവര്‍ ചേര്‍ന്ന് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.