ദോഹ: ആഭ്യന്തര സംഘര്‍ഷത്തിലും രാഷ്ട്രീയ പ്രതിസന്ധിയിലും പെട്ട് ദുരിതമനുഭവിക്കുന്ന സിറിയന്‍ ജനതക്ക് ആശ്വാസമായി ഖത്തര്‍ ചാരിറ്റിയുടെ ഇഫ്താര്‍ കാമ്പയിന്‍. രണ്ട് ലക്ഷത്തിലധികം ആളുകള്‍ക്ക് ഉപകാരപ്പെടുന്ന രീതിയിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. സിറിയന്‍ പ്രതിസന്ധിയില്‍ അകപ്പെട്ട് കടുത്ത ദുരിതത്തിലായവരെയും അഭയാര്‍ഥികളെയും കേന്ദ്രീകരിച്ചാണ് ഖത്തര്‍ ചാരിറ്റി ഇഫ്താറുകള്‍ നടത്തുന്നത്. ദിവസേന 7766 ഭക്ഷണ കിറ്റുകളാണ് വിവിധ പ്രദേശങ്ങളിലായി വിതരണം ചെയ്യുന്നത്. ഇതുവഴി റമദാനിലുടനീളം 23,3000 പേരില്‍ ഖത്തര്‍ ചാരിറ്റിയുടെ നോമ്പുതുറ വിഭവങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
36 രാജ്യങ്ങളില്‍ റമദാനിന്‍െറ ആദ്യദിനം ഒരേസമയം ഉദ്ഘാടനം ചെയ്യപ്പെട്ട കാമ്പയിന്‍െറ ഭാഗമായാണ് സിറിയയിലും ചാരിറ്റി നടത്തുന്ന ഇഫ്താറുകള്‍. സിറിയയിലും അയല്‍ രാജ്യങ്ങളിലും ദുരിതമനുഭവിക്കുന്നവര്‍ക്കും വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്കും ആശ്വാസമാകും വിധത്തിലാണ് ഖത്തര്‍ ചാരിറ്റി ഇഫ്താറുകള്‍. ഇതിനായി 15 ലക്ഷം റിയാലാണ് സംഘടന നീക്കിവെച്ചിരിക്കുന്നത്.
ആഭ്യന്തര സംഘര്‍ഷങ്ങള്‍, യുദ്ധങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ തുടങ്ങിയവ മൂലം ബുദ്ധിമുട്ടുന്ന സിറിയ, യമന്‍, ഫലസ്തീന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് ഈ പദ്ധതിയില്‍ മുന്‍ഗണന നല്‍കുന്നതെന്ന് ഖത്തര്‍ ചാരിറ്റി ഓപറേഷന്‍ എക്സിക്യുട്ടിവ് മാനേജര്‍ ഫൈസല്‍ അല്‍ ഫാഹിദ പറഞ്ഞു. സിറിയയാണ് പദ്ധതിയില്‍ ഏറ്റവും കൂടുതല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിറിയയിലെ ഏറ്റവും പരിതാപകരമായ മേഖലകളിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. വെസ്റ്റേണ്‍ ഗത്ത, ഈസ്റ്റേണ്‍ ഗത്ത, ദറഇയ്യ, മുഅദമിയ, ഈസ്റ്റേണ്‍ കലമുന്‍, വെസ്റ്റേണ്‍ കലമുന്‍ തുടങ്ങിയ പ്രവിശ്യകളില്‍ ഇത് നടപ്പിലാക്കിയിട്ടുണ്ട്. കൂടാതെ സിറിയയുടെ മറ്റ് നിരവധി പ്രദേശങ്ങളിലും ഖത്തര്‍ ചാരിറ്റി ഇഫ്താറുകള്‍ നടത്തുന്നുണ്ട്. പള്ളികളിലും തമ്പുകളിലും നിരവധി കുടുംബങ്ങള്‍ക്കായുള്ള ഇഫ്താര്‍ പാര്‍ട്ടികളും മൊബൈല്‍ ഇഫ്താറുകളും ഖത്തര്‍ ചാരിറ്റി നടത്തുന്നു. ഖത്തര്‍ ചാരിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കും പദ്ധതികള്‍ക്കുമാവശ്യമായ ദാനധര്‍മ്മങ്ങള്‍ ചെയ്യുന്ന മുഴുവന്‍ പേര്‍ക്കും ഖത്തര്‍ ചാരിറ്റി റീലീഫ് കോ ഓഡിനേറ്റര്‍ ജാസിം അല്‍ സുലൈത്തി നന്ദി രേഖപ്പെടുത്തി. ഫിത്വര്‍ സകാത്തിന്‍െറ ഭാഗമായി ഈയടുത്ത് തന്നെ സിറിയയില്‍ വസ്ത്രങ്ങള്‍ വിതരണം ചെയ്യുമെന്ന് ഖത്തര്‍ ചാരിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.