കറങ്കഊ ആഘോഷം: കച്ചവടസ്ഥാപനങ്ങളില്‍ മിന്നല്‍ പരിശോധന

ദോഹ: നോമ്പെടുക്കുന്ന കുഞ്ഞുങ്ങള്‍ക്ക് സമ്മാനങ്ങള്‍ക്ക് നല്‍കുന്നതിനുള്ള കറങ്കഊ ആഘോഷങ്ങളുടെ മുന്നോടിയായി ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ വാണിജ്യമന്ത്രാലയം നടത്തിയ മിന്നല്‍ പരിശോധന നടത്തി. 11ഓളം നിയമലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തുടനീളമുള്ള 546 കച്ചവട സ്ഥാപനങ്ങളില്‍ നടത്തിയ പരിശോധനയിലാണ് നിയമലംഘനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഉല്‍പന്നങ്ങളുടെ വില പരസ്യപ്പെടുത്താതിരിക്കുക, അമിത വില രേഖപ്പെടുത്തുക, അറബി ഭാഷയില്‍ ഉല്‍പന്നങ്ങളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ രേഖപ്പെടുത്താതിരിക്കുക, കാലാവധി കഴിഞ്ഞ ഉല്‍പന്നങ്ങള്‍ വില്‍പനക്ക് വെക്കുക തുടങ്ങിയ നിയമലംഘനങ്ങളാണ് പിടികൂടിയത്. 
വിശുദ്ധ മാസത്തില്‍ കച്ചവടരംഗം സുതാര്യമാക്കുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ചൂഷണം അവസാനിപ്പിക്കുന്നതിനുമായി വാണിജ്യസാമ്പത്തിക മന്ത്രാലയം ശക്തമായ പരിശോധനയാണ് വ്യാപാരസ്ഥാപനങ്ങളില്‍ നടത്തിവരുന്നത്. പരിശോധനക്കായി പ്രത്യേക സംഘത്തെ തന്നെ മന്ത്രാലയം നിയോഗിച്ചിട്ടുണ്ട്. 
2008ലെ എട്ടാം നമ്പര്‍ നിയമപ്രകാരം ഉപഭോക്താക്കളുടെ അവകാശങ്ങള്‍ ഹനിക്കുന്ന നിയമലംഘനങ്ങള്‍ പിടിക്കപ്പെട്ടാല്‍ 3000 മുതല്‍ ദശലക്ഷം റിയാല്‍ വരെ പിഴ ചുമത്താനും ഒരു മാസം വരെ സ്ഥാപനം അടച്ചുപൂട്ടാനും നിയമം അനുശാസിക്കുന്നതുണ്ട്.  
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.