ദോഹ: ദോഹ മതാന്തര സംവാദ കേന്ദ്രവുമായി (ഡി.ഐ.സി.ഐ.ഡി) സഹകരിച്ച് യൂത്ത് ഫോറം നടത്തുന്ന റമദാന്‍ യുവജന സംഗമം ജൂണ്‍ 25 ശനിയാഴ്ച നടക്കും. വൈകുന്നേരം നാല് മണി മുതല്‍ ന്യൂ സലത്തയിലെ അല്‍ അറബി സ്പോര്‍ട്സ് ക്ളബ്ബില്‍ നടക്കുന്ന പരിപാടിയില്‍ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ ഉപാധ്യക്ഷന്‍ ടി. ആരിഫലി മുഖ്യാതിഥിയായിരിക്കും. ഡി.ഐ.സി.ഐ.ഡിയുടെയും അല്‍ അറബി സ്പോര്‍ട്സ് ക്ളബിന്‍െറയും പ്രതിനിധികള്‍ പരിപാടിയില്‍ സംബന്ധിക്കും.
യൂത്ത് ഫോറം ഉത്തരേന്ത്യയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കമ്യൂണിറ്റി ഡവലപ്മെന്‍റ് പദ്ധതിയുടെ പ്രഖ്യാപനം പരിപാടിയോടനുബന്ധിച്ച് നടക്കും.
ഇഫ്താര്‍ സംഗമത്തോടെ സമാപിക്കുന്ന പരിപാടിയില്‍ ഖത്തറിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി രണ്ടായിരം യുവാക്കള്‍ പങ്കെടുക്കും. പരിപാടിയുടെ നടത്തിപ്പിനായി സ്വാഗത സംഘം രൂപവല്‍കരിച്ചു. നുഐജയിലെ യൂത്ത് ഫോറം ഹാളില്‍ നടന്ന സ്വാഗതസംഘം രൂപീകരണ യോഗം പ്രസിഡന്‍റ് എസ്.എ ഫിറോസ് ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി ബിലാല്‍ ഹരിപ്പാട്, സെക്രട്ടറി അസ്ലം ഈരാറ്റുപേട്ട തുടങ്ങിയവര്‍ സംസാരിച്ചു. ജനറല്‍ കണ്‍വീനറായി തസീന്‍ അമീനെയും കണ്‍വീനറായി നൗഷാദ് വടുതലയെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.