ദോഹ: ഈവര്‍ഷം രാജ്യത്ത് ശകത്മായ മഴ ലഭിച്ചത് ഈത്തപ്പഴം ഉല്‍പാദനം വര്‍ധിപ്പിച്ചതായി കര്‍ഷകര്‍. മികച്ച ജലസേചനം സാധ്യമാക്കിയാല്‍ ഈത്തപ്പഴത്തിന്‍െറ ഉല്‍പാദനം കൂടും. വെള്ളവും ശുചീകരണവുമാണ് പ്രധാനമായും ഇവക്ക് വേണ്ടത്. ഈത്തപ്പഴതോട്ടത്തിലെ ജോലികള്‍ തുടങ്ങുന്നത് സാധാരണ മാര്‍ച്ചിലാണ്. ഇത്തവണ ഈ സമയത്ത് കനത്ത മഴ ലഭിച്ചത് വളരെ സഹായമായെന്ന് തൊഴിലാളികള്‍ പറയുന്നു. മഴ പനമരങ്ങള്‍ക്ക് ജലം ലഭ്യമാക്കുന്നതിന് പുറമെ അവയെ ശുചീകരിക്കുകയും ചെയ്യും. ഇത് കൂടുതല്‍ വിളവ് നല്‍കും. സാധാരണഗതിയിലുള്ള കാലാവസ്ഥയില്‍ ശുചീകരണം തൊഴിലാളികള്‍ക്ക് ഏറെ പ്രയാസമുള്ളതാണ്. 2015നെ അപേക്ഷിച്ച് അനുകൂല കാലാവസ്ഥയായതിനാല്‍ ഇത്തവണ ഉണ്ടായ ഈത്തപ്പഴങ്ങള്‍ കൂടുതല്‍ മികച്ചതാണ്. വ്യത്യസ്ത ഇനത്തിലുള്ള 2,000ത്തോളം പനമരങ്ങളാണ് തോട്ടത്തിലുള്ളത്. ഷിഷി, റുതാബ്, ഖലാസ് തുടങ്ങിയ മികച്ച ഇനം ഈത്തപ്പഴത്തിന്‍െറ വിളവെടുപ്പ് ജൂലൈ പത്ത് മുതല്‍ തുടങ്ങും.
എന്നാല്‍, ഇത്തവണ റമദാന്‍ നേരത്തെയായതിനാല്‍ പ്രാദേശിക തോട്ടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന ഗുണമേന്‍മയേറിയ ഈത്തപ്പഴം നോമ്പിന് വിപണിയിലത്തെില്ല. പുതിയ ഈത്തപ്പഴങ്ങള്‍ വിപണിയിലത്തെുമ്പോഴേക്കും റമാദാന്‍ അവസാനിക്കും.
റമദാന് ശേഷമേ പ്രാദേശിക തോട്ടങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന ഈത്തപ്പഴം സുലഭമാകുകയുള്ളു. ജൂലൈയോടെ ഇത് വപണിയിലത്തെത്തുടങ്ങും.
ആദ്യം വില്‍പനക്കത്തെുക അധികം ജനപ്രിയമല്ലാത്ത തരം ഈത്തപ്പഴങ്ങളാണ്. ഇവ നോമ്പ് കഴിയുന്നതിന് മുമ്പ് എത്തുമെന്നാണ് കരുതുന്നത്. ദോഹ സെന്‍ട്രല്‍ മാര്‍ക്കറ്റിന് സമീപമുള്ള പരമ്പരാഗത ഈത്തപ്പഴ വിപണിയായ ഒമാനി സൂഖില്‍ ഒമാന്‍, സഊദി അറേബ്യ എന്നിവിടങ്ങളില്‍ നിന്നുള്ള ഈത്തപ്പഴം റമദാന്‍ ആദ്യവാരം തന്നെ എത്തുമെന്നാണ് പ്രതീക്ഷ. ഈത്തപ്പഴത്തിന് പേരുകേട്ട ഖത്തറിലെ വപണന കേന്ദ്രമാണ് ഒമാനി സൂഖ്. ഇഫ്താര്‍ വിരുന്നുകളിലെ പ്രധാന വിഭവമായതിനാല്‍ റമദാനിലാണ് ഈത്തപ്പഴത്തിന്‍െറ ആവശ്യം വര്‍ധിക്കുന്നത്. പ്രാദേശിക ഈത്തപ്പഴം റമദാനി വില്‍പനക്ക് പാകമായിരുന്നെങ്കില്‍ ഇത്തവണ കര്‍ഷകര്‍ക്ക് മികച്ച വരുമാനം ലഭിക്കുമായിരുന്നു.
റമദാന്‍ കാലയളവില്‍ നാട്ടിലേക്ക് അവധിക്ക് പോകുന്ന പ്രവാസികളും ഈത്തപ്പഴം കൂടുതല്‍ വാങ്ങാറുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.