മാംസവില്‍പനശാലകളില്‍ പരിശോധന

ദോഹ: റമദാന് മുന്നോടിയായി വാണിജ്യമന്ത്രാലയം അധികൃതര്‍ ഇറച്ചി വില്‍പനശാലകളില്‍ നടത്തിയ മിന്നല്‍ പരിശോധനകളില്‍ 14 നിയമലംഘനങ്ങള്‍ പിടികൂടി. കാലാവധി കഴിഞ്ഞത ഇറച്ചി വില്‍ക്കല്‍, വില പരസ്യപ്പെടുത്താതിരിക്കല്‍, പ്രദര്‍ശിപ്പിച്ച മാംസം സംബന്ധിച്ച വിവരങ്ങളില്‍ കൃത്രിമം കാണിക്കുക തുടങ്ങിയ നിയമലംഘനങ്ങള്‍ക്കാണ് സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. 
കാമ്പയിന്‍െറ ഭാഗമായി 134 പരിശോധനകളാണ് വാണിജ്യ മന്ത്രാലയത്തിന് കീഴിലുള്ള വകുപ്പ് നടത്തിയത്. 
2008ലെ എട്ടാം നമ്പര്‍ നിയമത്തിലെ എട്ടാം വകുപ്പിന്‍്റെ പരസ്യമായ ലംഘനമാണ് പിടികൂടിയത്. 
കച്ചവട രംഗത്തെ വഞ്ചന തടയുന്നതിനും ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് നിയമത്തിലെ ഈ വകുപ്പ്. 
റമദാന്‍ വ്രതാരംഭത്തിന് ഏതാനും ദിനങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ശക്തമായ പരിശോധന കാമ്പയിനാണ് വാണിജ്യ സാമ്പത്തിക മന്ത്രാലയം നടത്തുന്നത്. 
മുനിസിപ്പാലിറ്റി മന്ത്രാലയത്തിന് കീഴിലെ ഉദ്യോഗസ്ഥരും ഇറച്ചിക്കടകളില്‍ പരിശോധന നടത്തുന്നുണ്ട്. ഉപഭോക്താക്കളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന്‍െറ ഭാഗമായും ആരോഗ്യകരമായ സമൂഹത്തെ നിലനിര്‍ത്തുന്നതിനും ലക്ഷ്യം വെച്ചാണ് മന്ത്രാലയം പരിശോധന കര്‍ശനമാക്കിയത്. നിയമലംഘനം നടത്തുന്നവര്‍ക്ക് എതിരെ കര്‍ശന നടപടികളാണ് മന്ത്രാലയം സ്വീകരക്കുന്നത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.