ഖത്തറിലെ ഫിലിപ്പീന്‍സ് പ്രവാസികളൂടെ എണ്ണം  2,22,712 

ദോഹ: ഇപ്പോള്‍ ഖത്തറിലുള്ളത് 2,22,712 ഫിലിപ്പീന്‍സുകാര്‍. ഖത്തറിലെ ഫിലിപ്പീന്‍സ് അംബാസഡര്‍ വില്‍ഫ്രെഡോ സാന്‍്റോസിനെയും കോണ്‍സുല്‍ ജനറല്‍ റൗസ്സല്‍ റയീസിനെയും ഉദ്ധരിച്ച് ‘ഗള്‍ഫ്ടൈംസാ’ണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.  കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഖത്തറിലെ ഫിലിപ്പീന്‍സ് ജനസംഖ്യയില്‍ 18 ശതമാനം വര്‍ധനവുണ്ടായി. ഖത്തറിലെ മൂന്നാമത്തെ വലിയ പ്രവാസ സമൂഹമാണ് ഫിലിപ്പീനികള്‍. കഴിഞ്ഞ വര്‍ഷം മെയ്വരെ ഖത്തറിലെ ആകെ ഫിലിപ്പീന്‍സുകാരുടെ എണ്ണം 1,88,000 ആയിരുന്നു. 35,000 പേരുടെ വര്‍ധനയാണ് ഒരു വര്‍ഷം കൊണ്ടുണ്ടായത്. എല്ലാ തൊഴില്‍ മേഖലകളിലും ഫിലിപ്പീന്‍സുകാര്‍ കൂടി. 
എങ്കിലും വന്‍വര്‍ധന ഉണ്ടായത് വീട്ടുജോലിക്കാരുടെ എണ്ണത്തിലാണ്. എന്നാല്‍ വിസിറ്റിംഗ്,ഫാമിലി വിസിംറ്റിംഗ്,ബിസിനസ്-ടൂറിസ്റ്റ് വിസകളിലുള്ള ഫിലിപ്പീന്‍സുകാരുടെ എണ്ണം കണക്കാക്കാതെയാണ് ഈ കണക്കുകള്‍. അതുപോലെ  ഓരോ മാസവും ഫിലിപ്പീന്‍സ് ദമ്പതികള്‍ക്ക് ഏറ്റവും കുറഞ്ഞത് ഇരുപത് കുഞ്ഞുങ്ങളെങ്കിലും ഖത്തറില്‍ ജനിക്കുന്നുണ്ട്.  ആഴ്ചയില്‍ നാലു മുതല്‍ ആറുവരെ വിവാഹങ്ങള്‍ നടക്കുന്നുണ്ട്. എംബസിയുടെ ആഭിമുഖ്യത്തില്‍ ആഴ്ചയില്‍ എല്ലാ തിങ്കളാഴ്ചയും ബുധനാഴ്ചയും വിവാഹ ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നുണ്ട്. ഓരോ ആഴ്ചയിലും ശരാശരി രണ്ടു മരണങ്ങള്‍ വീതം റിപ്പോര്‍ട്ട് ചെയ്യുന്നു.  ഫിലിപ്പീന്‍സ് ഗാര്‍ഹികത്തൊഴിലാളികള്‍ക്ക് കുറഞ്ഞത് 1,500 റിയാല്‍ ശമ്പളം നല്‍കണമെന്ന ഫിലിപ്പീന്‍സ് സര്‍ക്കാരിന്‍്റെ നിര്‍ദേശത്തത്തെുടര്‍ന്ന് മനിലയില്‍ നിന്നു വീട്ടുവേലക്കാരെ റിക്രൂട്ട് ചെയ്യുന്നത് 2013 മുതല്‍ ഖത്തറിലെ മാന്‍പവര്‍ ഏജന്‍സികള്‍ വളരെ കുറച്ചിരുന്നു. സമീപകാലത്ത് ഏജന്‍സികള്‍ ഈ അപ്രഖ്യാപിത വിലക്ക് നീക്കിയതോടെയാണ് ഫിലിപ്പീന്‍സ് ജനസംഖ്യയില്‍ വലിയതോതില്‍ വര്‍ധനവുണ്ടായതെന്ന് കരുതപ്പെടുന്നു. 
ഫിലിപ്പീന്‍സ് എംബസി മുമ്പാകെ 2013ല്‍ 4,000 ഗാര്‍ഹിക തൊഴില്‍ കരാറുകളാണ് എത്തിയതെങ്കില്‍ 2015ല്‍ ഇത് ആറിരട്ടി വര്‍ധിച്ച് 24,000 ആയി. ശ്രീലങ്ക, ഇന്തോനേഷ്യ, ബംഗ്ലാദേശ് സര്‍ക്കാരുകള്‍ മധ്യപൗരസ്ത്യ മേഖലയിലേക്ക് ഗാര്‍ഹികത്തൊഴിലാളികളെ അയയ്ക്കുന്നതില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയതാണ് ഫിലിപ്പീന്‍സുകാര്‍ക്ക് ഗുണമായതെന്ന് വിലയിരുത്തപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.