???????????? ????? ???? ???? ??????

സുല്‍ത്താന്‍ ബിന്‍  സഅദ് അല്‍ മുറൈഖി  വിദേശകാര്യ സഹമന്ത്രി

ദോഹ: ഖത്തര്‍ വിദേശകാര്യ മന്ത്രാലയത്തിലെ പുനര്‍വിന്യാസങ്ങളുടെ ഭാഗമായി പുതിയ വിദേശകാര്യ സഹമന്ത്രിയെ നിയമിച്ചു. സുല്‍ത്താന്‍ ബിന്‍ സഅദ് അല്‍ മുറൈഖിയെയാണ് പുതിയ സഹമന്ത്രിയായി നിയമിച്ചത്.
 കഴിഞ്ഞ മാര്‍ച്ച് മുതല്‍ വിദേശകാര്യ മന്ത്രിയുടെ അസിസ്റ്റന്‍റായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു അല്‍ മുറൈഖി. 1984 മുതല്‍ മൂന്ന് പതിറ്റാണ്ടായി വിദേശകാര്യ മന്ത്രാലയത്തില്‍ പ്രവര്‍ത്തിച്ചുവരികയാണ് അറുപതുകാരനായ മുറൈഖി. 
നേരത്തെ ഇറ്റലിയിലെ സ്ഥാനപതിയായും, ഹൂസ്റ്റണിലെയും വാഷിങ്ടണിലെയും ഖത്തറിന്‍െറ പ്രത്യേക ദൂതനായും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്. 
കഴിഞ്ഞ വ്യാഴാഴ്ചയായണ് ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി വിവിധ നിയമനങ്ങളടങ്ങുന്ന 2016 (നമ്പര്‍ 27) അമീരി ഉത്തരവുകള്‍ പുറപ്പെടുവിച്ചത്. 
നിലവിലെ വിദേശകാര്യ മന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം ആല്‍ഥാനി ഈയിടെ മൂന്ന് പ്രധാന നിയമനങ്ങള്‍ നടത്തിയിരുന്നു. ഇവയില്‍ റാഷിദ് ബിന്‍ ഖാലിദ അല്‍ ഖലീഫയെ വിദേശകാര്യ മന്ത്രാലയം ഉപദേഷ്ടാവായും ഡോ. അഹമ്മദ് ബിന്‍ ഹസ്സന്‍ മലാലയെ വിദേശകാര്യ മന്ത്രാലയം സെക്രട്ടറി ജനറലായും സഅദ് ബിന്‍ അലി സഅദ് അല്‍ ഖര്‍ജിയെ വിദേശകാര്യ മന്ത്രാലയം മേധാവിയായുമാണ് നിയമിച്ചത്. 
കഴിഞ്ഞ ജനുവരിയിലാണ് ശൈഖ് മുഹമ്മദ് ഡോ. ഖാലിദ് അല്‍ അത്വിയ്യക്ക് പകരം ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ ബിന്‍ ജാസിം ആല്‍ഥാനി വിദേശകാര്യ മന്ത്രിയായി നിയമിതനായത്. ഇപ്പോള്‍ രാജ്യത്തെ പ്രതിരോധ മന്ത്രിയാണ് ഡോ. അത്വിയ്യ. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.