ദോഹ: ഇസ്ഗാവ ഇന്‍റര്‍ചെയ്ഞ്ചില്‍ ശമാല്‍ റോഡില്‍ നിന്നും ദോഹയിലേക്കുള്ള പുതിയ പാലം ഗതാഗതത്തിനായി പബ്ളിക് വര്‍ക്്സ് അതോറിറ്റി ഗതാഗതത്തിനായി തുറന്നുകൊടുത്തു. ശമാല്‍ റോഡ് വികസന പ്രവൃത്തികളുടെ ഭാഗമായാണ് ഇസ്ഗാവയില്‍ പുതിയ പാലം പണികഴിപ്പിച്ചത്.
മേഖലയിലെ ഗതാഗത പ്രശ്നങ്ങള്‍ക്ക് ഇതോടെ ഏറെക്കുറെ പരിഹാരമാകും. പദ്ധതിയുടെ 80 ശതമാനവും പൂര്‍ത്തിയായതായും ബാക്കി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഈ വര്‍ഷാവസനത്തോടെ പൂര്‍ത്തിയാകുമെന്നും അശ്ഗാല്‍ അറിയിച്ചു. ദുഹൈല്‍ ഏരിയയില്‍ നിന്നും ഖത്തര്‍ യൂനിവേഴ്സിറ്റിയുടെ വടക്ക് ഭാഗത്ത് നിന്നും വരുന്നവര്‍ക്ക് ഗതാഗതം സുഗമമാക്കാന്‍ പുതിയ പദ്ധതിക്കാകും. ദോഹ ഗോള്‍ഫ് ക്ളബിന്‍െറ വടക്കുവശം, വെസ്റ്റ് ബേ, ലഗതീഫിയ, അല്‍ഖോര്‍ കോസ്റ്റല്‍ റോഡ്, ലുസൈല്‍ ഡവലപ്മെന്‍റ് പദ്ധതിയുടെ വടക്ക് പടിഞ്ഞാറ് ഭാഗം എന്നിവിടങ്ങളിലെ ഗതാഗതക്കുരുക്കുകള്‍ക്ക് പരിഹാരമാകുന്നതിന് പുറമെ, പ്രാദേശിക റോഡുകളിലേക്ക് കൂടുതല്‍ എളുപ്പത്തില്‍ എത്തിച്ചേരാനും ഇത് വഴി സാധിക്കും. ഗറാഫ, എജുക്കേഷന്‍ സിറ്റിയുടെ തെക്ക് പടിഞ്ഞാറ് ഭാഗം, കര്‍തിയ്യാത്, ഉം സലാല്‍ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതക്കുരുക്കിന് പരിഹാരമാകുന്നതിനും എളുപ്പമാകുന്നതിനും ലോക്കല്‍ റോഡുകളില്‍ ഇന്‍റര്‍സെക്ഷന്‍ സ്ഥാപിക്കും. ശമാല്‍ റോഡ് വികസന പദ്ധതിയില്‍ സമയ നഷ്ടമില്ലാതെയും അപകടങ്ങള്‍ ഇല്ലാതെയും 10 ദശലക്ഷം മണിക്കൂറുകള്‍ കഴിഞ്ഞത് പദ്ധതിയില്‍ പ്രധാന നേട്ടങ്ങളിലൊന്നാണ്.
ശമാല്‍ റോഡില്‍ നിന്ന് ദോഹയിലേക്കും ദുഹൈല്‍ ഇന്‍റര്‍ചെയ്ഞ്ചില്‍ നിന്ന് ശമാലിലേക്കും പുതിയ സര്‍വീസ് റോഡുകളും പദ്ധതിയുടെ ഭാഗമായി സ്ഥാപിക്കുന്നുണ്ട്. ഇസ്ഗാവയിലും ഉംസലാല്‍ മുഹമ്മദിലും പുതിയ ഇന്‍റര്‍സെക്ഷനുകളും ഇതിന്‍െറ ഭാഗമായി സ്ഥാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.