ദോഹ: ‘പ്രവാസ യൗവനം വ്യതിരക്തതയുടെ പത്ത് വര്‍ഷങ്ങള്‍’ എന്ന പ്രമേയത്തില്‍ ഫോക്കസ് ഖത്തര്‍ സംഘടിപ്പിക്കുന്ന രണ്ടാമത് യൂത്ത് കോണ്‍ഫറന്‍സ് ഫെബ്രുവരി 12ന് നടക്കും. ഫോക്കസ് ഖത്തര്‍ ദശവാര്‍ഷികാഘോഷ പരിപാടികളുടെ സമാപനം കൂടിയാണ് സമ്മേളനം. ദഫ്നയിലെ ഖത്തര്‍ സ്പോര്‍ട്സ് ക്ളബില്‍ നടക്കുന്ന പരിപാടിയുടെ വിജയത്തിനായി എന്‍.കെ.എം. അക്ബര്‍ ഖാസിം മുഖ്യരക്ഷാധികാരിയായും റിയാസ് വാണിമേല്‍ ചെയര്‍മാനുമായി വിപുലമായ സ്വാഗതസംഘം രൂപവല്‍കരിച്ചു. അസ്കര്‍ റഹ്മാന്‍ ആണ് ജനറല്‍ കണ്‍വീനര്‍. മറ്റു ഭാരവാഹികള്‍: അബ്ദുല്‍ നസീര്‍ പാനൂര്‍, അസ്ലം മാഹി, ഡോ. ബിജു ഗഫൂര്‍ (രക്ഷാധികാരികള്‍), സന്‍ജബീല്‍ മിസ്രി, അബ്ദുല്‍ ബഷീര്‍ (വൈസ് ചെയര്‍മാന്‍), അബ്ദുല്‍ ഷുക്കൂര്‍, ഷാനവാസ് മതിലകം, അനീസ് മാഹി (കണ്‍വീനര്‍മാര്‍), അമീനുറഹ്മാന്‍, യൂസുഫ്, റാസി, നിജാബ് (വളണ്ടിയര്‍), ആഷിഫ് അസീസ്, റാഷിഖ് ബക്കര്‍, റനീസ്, ഫാരിസ്, അബ്ദുല്‍ വഹാബ്, ഇഷ്ഫാഖ്, മിദ്ലാജ് (ഫൈനാന്‍സ്), എം. താജുദ്ദീന്‍, അബ്ദുല്‍ വാരിസ്, ആരിഫ് കോയ, പി.പി.എം. ഫിറോസ്, അസ്ഹര്‍, ഹമദ് ബിന്‍ സിദ്ദീഖ്, സ്വാലിഹ് നൊച്ചാട് (പബ്ളിക് റിപ്പോര്‍ട്ടര്‍), മുഹ്സിന്‍ കായക്കൂല്‍, മെഹ്റൂഫ് റസ്ലി, റിയാസ് (പബ്ളിസിറ്റി), ആഷിഖ് ഇഖ്ബാല്‍, മുഹമ്മദ് ഷൗലി, ഷാഹിദ്, എം.ടി. ഷാഹിര്‍ (ഗസ്റ്റ് പ്രേട്ടോകോള്‍), ഷഹീര്‍ മുഹമ്മദ്, ജരീഷ്, ഇജാസ്, ഫസീഹ്, റൗസല്‍, ഷമീര്‍ (വെന്യൂ ആന്‍റ് അക്കമഡേഷന്‍), സഫ്വാന്‍, റിസല്‍, ബാസില്‍ (രജിസ്ട്രേഷന്‍), ഇംതിയാസ്, എന്‍ജിനീയര്‍ ഷാഫി, ഒ.സി. അനീസ്, റാഷിദ് (ഐ.ടി), എം.കെ. ഷാഹിദ്, നുനൂജ്, അഫീഫ്, ഫയാസ്, ഷഹീര്‍ (സ്റ്റേജ്), സി.വി. നസീര്‍, അഡ്വ. നൗഷാദ് (ഫുഡ് ആന്‍റ് റിഫ്രഷ്മെന്‍റ്). ഫോക്കസ് ഖത്തറിന്‍െറ വനിതാ വിഭാഗമായ ഫോക്കസ് ലേഡീസ് പ്രഖ്യാപനം, സാസ്ക്കാരിക സദസ്, സമാപന സമ്മേളനം തുടങ്ങി നാല് സെഷനുകളിലായാണ് ദോഹ യൂത്ത് കോണ്‍ഫറന്‍സ് നടക്കുക എന്ന് ഭാരവാഹികള്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.